വനിതാദിനത്തിന്  മാതൃഭൂമിയിലെ വനിതാപത്രപ്രവര്‍ത്തകര്‍ക്ക് മുന്നിലൊരു അതിഥിയെത്തി; ടൊവിനൊ തോമസ്. പതിനൊന്ന് പെണ്‍കൊടികള്‍ക്കു മുമ്പില്‍  ഉരുളയ്ക്കുപ്പേരി മറുപടിയുമായി ടോവിനൊ അവിടെയും താരമായി. അപ്രതീക്ഷിതമായിവന്ന മൂര്‍ച്ചയുള്ള ചില ചോദ്യങ്ങളുടെ മുനകള്‍ സൂപ്പര്‍കിക്കുകള്‍കൊണ്ട് പൊളിച്ചടുക്കി. താന്‍ പൊളിയാണ് ...അന്യായമാണ് എന്ന് ടൊവിനൊ വീണ്ടും തെളിയിച്ചു.