ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാദിനത്തില്‍ രാജ്യത്തെ വനിതകളുടെ സുരക്ഷയുറപ്പുവരുത്താനും ബഹുമാനിക്കാനുമുള്ള പ്രതിജ്ഞ പുതുക്കാനാഹ്വാനം ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

മെച്ചപ്പെട്ട സമൂഹവും രാജ്യവും പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന സ്ത്രീകളെ ബഹുമാനിക്കാനുള്ള ദിവസമാണിതെന്ന് വനിതാദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.

''എല്ലാ മേഖലകളിലും സ്ത്രീകള്‍ കൈവരിച്ച നേട്ടങ്ങളും അവരുടെ കര്‍ത്തവ്യബോധവും ആത്മാര്‍ഥതയുമൊക്കെ എടുത്തുകാണേണ്ട ദിവസമാണിത്. വനിതകളുടെ സുരക്ഷയുറപ്പുവരുത്തുമെന്നും അവരെ ബഹുമാനിക്കുമെന്നുമുള്ള പ്രതിജ്ഞ നമുക്ക് ഒന്നുകൂടി പുതുക്കാം'' രാഷ്ട്രപതി പറഞ്ഞു.

Content Highlights: President Ram nath Kovind's Women's day wishes, International Women's Day, Each for Equal