സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പ്രസവാവധി ഉള്‍പ്പടെയുള്ള ആനുകൂല്യം ലഭിക്കും. ജീവനക്കാരെ മെറ്റേണിറ്റി ബെനിഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇതോടെ ആറുമാസം ശമ്പളത്തോടെയുള്ള അവധി ജീവനക്കാര്‍ക്ക് ലഭിക്കും.

സര്‍ക്കാരിന്റെ വനിതാദിന സമ്മാനമാണിതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ആറുമാസത്തെ അവധിയോടൊപ്പം ചികിത്സാ ആവശ്യങ്ങള്‍ക്ക് തൊഴിലുടമ 3500 രൂപയും നല്‍കണം. അണ്‍എയ്ഡഡ് മേഖലയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെയും ജീവനക്കാരെയും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയ ആദ്യ സംസ്ഥാനമാവുകയാണ് കേരളം. നിയമംനടപ്പാക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്രം നേരത്തേ അംഗീകാരം നല്‍കിയിരുന്നു.

സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിലവില്‍ പ്രസവാവധി ആനുകൂല്യത്തിന്റെ പരിധിയിലില്ല. ഈ മേഖലയിലെ സ്ത്രീജീവനക്കാരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യത്തിലാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇത് വനിതാദിന സമ്മാനമെന്ന് മന്ത്രി.

Content Highlights: international women's day 2020, each for equal, Maternity leave