തിവില്ലാതെ ക്ലബ്ബ് എഫ്.എം. ടീം ഒറ്റപ്പാലത്തെ സ്റ്റീഫന്‍ ദേവസിയുടെ വീട്ടില്‍ എത്തിയപ്പോള്‍ അമ്മ സൂസി ദേവസിക്ക് കാര്യം പിടികിട്ടിയില്ല. സൂസിയും ഭര്‍ത്താവ് ദേവസിയും ചേര്‍ന്ന് അതിഥികളെ ചിരിയോടെ സ്വീകരിക്കുമ്പോഴും ക്ലബ്ബ് എഫ്.എം. പ്രതിനിധി ആര്‍.ജെ. വിനീത് കൈയിലെ ബോക്‌സ് എടുത്തുനീട്ടുമ്പോഴും തന്നെക്കാത്തിരിക്കുന്ന സര്‍പ്രൈസെന്തെന്ന് അവര്‍ അമ്പരന്നു.  മകന്‍ സ്റ്റീഫന്‍ ദേവസിയില്‍നിന്നും അമ്മയുടെ ഇഷ്ടം ചോദിച്ചറിഞ്ഞ് പ്രിയവിഭവമായ കപ്പയും മീന്‍കറിയും തയ്യാറാക്കിയാണ് മാതൃദിനത്തില്‍ ക്ലബ്ബ് എഫ്.എം. എത്തിയതെന്നറിഞ്ഞപ്പോള്‍ അമ്മമുഖത്ത് സന്തോഷവും അമ്പരപ്പും. 

ഉടന്‍ സജു എന്നു വിളിപ്പേരുള്ള മകന്‍ സ്റ്റീഫന്‍ ദേവസിയെ വീഡിയോകോള്‍ ചെയ്തു. മുംബൈയിലായിരുന്ന സ്റ്റീഫന്‍ ദേവസി അമ്മയ്ക്ക് മാതൃദിനാശംസകള്‍ നേരുകയുംചെയ്തു. ലോക മാതൃദിനത്തോടനുബന്ധിച്ച് ക്ലബ്ബ് എഫ്.എം. ഒരുക്കുന്ന 'അമ്മയ്‌ക്കെന്താ ഇഷ്ടം' എന്ന പ്രോഗ്രാമിന്റെ ഭാഗമായുള്ള ആദ്യ സര്‍പ്രൈസ് സന്ദര്‍ശനമായിരുന്നു ഒറ്റപ്പാലത്തെ സ്റ്റീഫന്‍ ദേവസിയുടെ വീട്ടിലേത്. 

അമ്മമാരുടെ ഇഷ്ടം എന്തെന്ന് ചോദിച്ചറിയാനുള്ള ആര്‍.ജെ.മാരുടെ ആശയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒട്ടേറെപ്പേര്‍ അമ്മമാരുടെ ഇഷ്ടം പങ്കുവെക്കുന്ന വീഡിയോ/ഓഡിയോ ക്ലബ്ബ് എഫ്. എമ്മിനയച്ചു. ഇവയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട അമ്മമാരുടെ ഇഷ്ടവിഭവങ്ങള്‍ ക്ലബ്ബ് എഫ്.എം. തിങ്കളാഴ്ച വീടുകളിലെത്തിക്കും.  ഇടപ്പള്ളിയിലെ 'മോം പ്രീമിയം വിമന്‍സ് ഹോസ്പിറ്റലു'മായി സഹകരിച്ചാണ് ക്ലബ്ബ് എഫ്.എം. 'അമ്മയ്‌ക്കെന്താ ഇഷ്ടം' എന്ന പ്രോഗ്രാം ഒരുക്കിയത്.

Content Highlights: stephan devassy mother sussy devassy gets surprise mothers day gift from club fm team