ക്കളെക്കുറിച്ചോർത്ത് സ്വപ്നങ്ങൾ നെയ്യുന്ന, അവർ ലക്ഷ്യത്തിലെത്തുമ്പോൾ അഭിമാനത്തിന്റെ ഉന്നതിയിലെത്തുന്ന, കനിവു വറ്റാത്ത സ്നേഹത്തിന്റെ ഉടമകളായ അമ്മമാരുടെ ദിനമാണിന്ന്. സെലിബ്രിറ്റികൾ തൊട്ട് സാധാരണക്കാർ വരെ തങ്ങളുടെ അമ്മമാർക്ക് ആശംസകൾ കുറിക്കുന്നുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സുന്ദരി അനുഷ്ക ശർമയും ഭർത്താവും ക്രിക്കറ്റ്താരവുമായ വിരാട് കോലിയും മാതൃദിന ആശംസകൾ പങ്കുവെക്കുകയാണ്.

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അനുഷ്ക മാതൃദിനാശംകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയ്ക്കും അമ്മായിയമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് അനുഷ്ക പങ്കുവെച്ചിരിക്കുന്നത്. ''നിങ്ങളുടെ സ്നേഹനിർഭരമായ ചൈതന്യം ഞങ്ങൾക്ക് വഴിയൊരുക്കാൻ സഹായിച്ചു. മാതൃദിനാശംസകൾ'' എന്നു പറഞ്ഞാണ് അനുഷ്ക ചിത്രം പങ്കുവച്ചത്.

അനുഷ്കയുടെയും വിരാടിന്റെയും വിവാഹ ആൽബത്തിൽ നിന്നുള്ള ചിത്രങ്ങളാണവ. ഒരെണ്ണം അമ്മയോടൊപ്പം ചേർന്നു നിൽക്കുന്ന അനുഷ്കയുടേതും മറ്റൊന്ന് ഒന്നിച്ചു നൃത്തം ചെയ്യുന്ന അമ്മയുടേതും അമ്മായിയമ്മയുടേതുമാണ്.

അനുഷ്ക മാത്രമല്ല വിരാടും തന്റെ ജീവിതത്തിലെ അമ്മമാരെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. പാട്ടുപാടാൻ നിൽക്കുന്ന അനുഷ്കയുടെ അമ്മയെ ചേർത്തു നിൽക്കുന്ന ചിത്രവും സ്വന്തം അമ്മയ്ക്കൊപ്പമിരിക്കുന്ന ചിത്രവുമാണ് വിരാട് പങ്കുവച്ചത്.

കൊറോണ ലോക്ക്ഡൗൺ ആയതിനാൽ അനുഷ്കയ്ക്കും വിരാടിനുമൊപ്പം മുംബൈയിലെ വീട്ടിലാണ് അനുഷ്കയുടെ മാതാപിതാക്കൾ ഉള്ളത്. മാതാപിതാക്കൾക്കൊപ്പം ഇൻഡോർ ഗെയിം കളിക്കുന്നതിന്റെയും മറ്റും ചിത്രങ്ങൾ അനുഷ്ക സമൂഹമാധ്യമത്തിൽ പങ്കുവെക്കാറുണ്ട്.

Content Highlights:anushka Sharma Virat Kohli Posts on mothers day