സൂപ്പര്‍ കൂള്‍ ഗേളില്‍ നിന്നും സൂപ്പര്‍ മോമിലേക്കുള്ള തന്റെ മാറ്റത്തെ ആസ്വദിക്കുകയാണ് അഭിനേത്രി ശില്പ ബാല. യാമിക എന്ന ഒന്നരവയസ്സുകാരിക്കൊപ്പമുള്ള  കളിചിരികളില്‍ മുഴുകി ശില്പ പറയുന്നു മാതൃത്വം ദൈവത്തിന്റെ സമ്മാനമാണ്. 

ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു ഗര്‍ഭകാലം

It is the biggest change in your life..ആ ഒരു റിയലൈസേഷന്‍ ഈ വാര്‍ത്ത അറിഞ്ഞപ്പോഴാണ് വന്നത്. ഞാനാകെ സ്റ്റില്‍ ആയിപ്പോയി. എനിക്ക് വളരെ ചെറുപ്പം മുതല്‍ കുട്ടികളെ വളരെ ഇഷ്ടമാണ്. അതുകൊണ്ട് അമ്മയാകാന്‍ പോകുന്ന വാര്‍ത്ത കേട്ട് തുള്ളിച്ചാടുന്ന, ആഘോഷിക്കുന്ന ഒരു ഞാനായിരുന്നു എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. പക്ഷേ സംഭവിച്ചത് നേരെ തിരിച്ചും. ഞാന്‍ ഷോക്ക്ഡ് ആയി ഒരു നിമിഷത്തേക്ക് ബ്ലാങ്ക് ആയിപ്പോയി.

പിന്നീട് അങ്ങോട്ട് വളരെ നല്ല ഒരു യാത്രയായിരുന്നു. എന്നോട് ജീവിതത്തിലെ നല്ലൊരു ഘട്ടം ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അത് ഞാന്‍ ഗര്‍ഭിണിയായിരുന്ന സമയമായിരുന്നു എന്ന്. സ്ത്രീകള്‍ക്ക് മാത്രം ദൈവം കൊടുക്കുന്ന അനുഗ്രഹമാണല്ലോ ഇത്. ഒരു ജീവന്‍ പുറത്തേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നത്. എനിക്കും ആ ഗിഫ്റ്റ് കിട്ടിയപ്പോള്‍ ഞാന്‍ ലക്കിയാണ് ബ്ലെസ്ഡ് ആണെന്നൊക്കെ തോന്നി. 

Shilpa bala

അതൊരു മാജിക്കല്‍ മൊമന്റ് 

കാത്തിരിപ്പിനൊടുവില്‍ കുഞ്ഞ് വന്ന നിമിഷം അത് വളരെ പ്രിയപ്പെട്ട ഒന്നാണ്. കുഞ്ഞിനെയുമെടുത്ത് നീങ്ങിയ ഡോക്ടറോട് ഞാന്‍ പറഞ്ഞുവെയ്റ്റ്, ഐ വാണ്ട് ടു സീ എന്ന്. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ..പെണ്‍കുട്ടിയാണ്, നിന്നെപോലെ മനോഹരമായ കണ്ണുകള്‍ ഉണ്ടവള്‍ക്ക് എന്ന് പറഞ്ഞാണ് എനിക്ക് അവളെ കൈയില്‍ തന്നത്. ആ മൊമന്റ് ഞാന്‍ മറക്കില്ല. എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന കുഞ്ഞ് ജീവന്‍ പുറത്ത് വന്ന ഒരു സന്തോഷം. ശരിക്കും ഒരു മാജിക്കല്‍ മൊമന്റ് ആയിരുന്നു അത്. 

അമ്മയാകുന്ന മാറ്റം നമുക്ക് പറഞ്ഞറിയിക്കാന്‍ പറ്റില്ല. എന്റെ അമ്മയും കസിന്‍സും എല്ലാം പറയുന്ന ഒരു കാര്യമാണ് അത്. ഞാന്‍ മാറിയ പോലെ വേറാരെയും അവര്‍ ഇങ്ങനെ മാറിക്കണ്ടിട്ടില്ല എന്ന്. ഞാന്‍ വളരെധികം എന്‍ജോയ് ചെയ്ത് നടന്നിരുന്ന ഒരാളാണ്. ഞാന്‍ വളര്‍ന്നത് ദുബായിലാണ്, പഠിച്ചത് ബാംഗ്ലൂരിലാണ് എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ഇങ്ങനെ അടിച്ചുപൊളിച്ച് നടന്നിരുന്ന ഒരു കക്ഷി. ഞാന്‍ മീഡിയ സ്റ്റുഡന്റ് ആയിരുന്നു. സൈക്കോളജി ഡിഗ്രി ഉണ്ട്, ചുരുക്കത്തില്‍ വളരെ ambitious ആയിട്ടുളള ഒരാള്‍. അതുകൊണ്ടുതന്നെ കല്യാണം, കുട്ടി ഇതൊക്കെ കുറച്ച് വൈകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. പക്ഷേ ഇതെല്ലാം പെട്ടെന്ന് തന്നെ സംഭവിച്ചു. 

Shilpa Bala

അവളെന്നെ അടിമുടി മാറ്റി 

ഞാന്‍ ആണെങ്കില്‍ ആരേക്കാളും മുമ്പില്‍ നില്‍ക്കുന്ന ഒരാളാണ്. എന്നേക്കാളും മുമ്പില്‍ ഞാന്‍ ലൈഫില്‍ വേറെ ഒരാളെ നിര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് മോളാണ്. അമ്പത് മിനിട്ടില്‍ പുറത്ത് പോകാന്‍ റെഡിയായിരുന്ന ഞാന്‍ ഇപ്പോള്‍ അഞ്ച് മിനിട്ടില്‍ റെഡിയാകും. കാരണം പകുതിയില്‍ കൂടുതല്‍ സമയം കുഞ്ഞിന്റെ എമര്‍ജന്‍സി സിറ്റുവേഷന് വേണ്ടിയിട്ടുള്ള ഡയപ്പര്‍, പാല്‍, ലേറ്റായാല്‍ നല്‍കാന്‍ ഫുഡ്, വൈപ്പ്‌സ്, എക്‌സ്ട്രാ ഡ്രസ് ഇതൊക്കെ തയ്യാറാക്കാനായി എടുക്കും. എവിടെ ട്രിപ്പ് പോകുന്നുവെങ്കിലും എന്റെ സാധനങ്ങളേക്കാള്‍ അവളുടെ സാധനങ്ങള്‍ ഉറപ്പുവരുത്തി പോകുന്ന ഒരാളാണ് ഞാന്‍. ഇങ്ങനെ ഒരു ശില്പയെ ഞാന്‍ തന്നെ ഇതിന് മുമ്പ് കണ്ടിട്ടില്ല. എല്ലാവരും പറഞ്ഞ് കളിയാക്കുമെങ്കിലും അത് ഒരു നാചുറല്‍ പ്രൊസസ് ആണ്. നമ്മള്‍ പോലും അത് തിരിച്ചറിയാതെ സന്തോഷത്തോടെ അവള്‍ക്ക് വേണ്ടി ചെയ്യുന്നു. 

യാമിക, നിലാവുള്ള രാത്രി 

യാമിക എന്നാണ് മോളുടെ പേര്. നിലാവുള്ള രാത്രി എന്നാണ് അര്‍ഥം. എനിക്ക് വളരെ യുണീക്കായിട്ടുള്ള പേര് മോള്‍ക്ക് വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. കാരണം എന്റെ പേര് എന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ പണ്ട് അച്ഛനോടും അനമ്മയോടും പറയും ഒരു ആയിരം ശില്പയുണ്ടാകും നമ്മള്‍ ഒരു റൂമിനകത്ത് പോയിക്കഴിഞ്ഞാല്‍. പക്ഷേ അവര്‍ക്കത് ഇഷ്ടമുളള പേരായിരുന്നു. പക്ഷേ മോളുടെ കാര്യത്തില്‍ ആ പേരില്‍ അവള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്ന കാര്യത്തില്‍ എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. അതുകൊണ്ട് ഒരു ആണ്‍കുട്ടിയുടെ ഒരു പേരും പെണ്‍കുട്ടിയുടെ ഒരു പേരും മുന്‍കൂട്ടി മനസ്സില്‍ വെച്ചിരുന്നു. 

എല്ലാവരുടെയും അനുവാദത്തിനൊന്നും ഞാന്‍ കാത്തുനിന്നില്ല. ഹസ്ബന്‍ഡിനോടും എന്റ സിസ്റ്ററിനോടും അച്ഛനമ്മമാരോടും പറഞ്ഞു. അവര്‍ ആക്‌സപ്റ്റ് ചെയ്തു. എല്ലാവര്‍ക്കും വളരെ ക്യൂരിയോസിറ്റി ആയിരുന്നു ഈ പേര് എവിടെ നിന്ന് കിട്ടിയെന്നൊക്കെ. പക്ഷേ അത് എവിടെ നിന്നും കിട്ടിയതൊന്നുമല്ല ഓരോ അക്ഷരം ചേര്‍ത്തുവെച്ച് നോക്കിയപ്പോള്‍ ഈ പേര് കിട്ടി. ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോഴാണ് യാമി എന്നാല്‍ ചന്ദ്രനെന്നാണ് അര്‍ഥമെന്നും യാമിക എന്നാല്‍ നിലാവുള്ള രാത്രി എന്നാണെന്നും മനസ്സിലായത്. എനിക്ക് ലേബര്‍ പെയിന്‍ ഉണ്ടായത് രാത്രി ഒരു പന്ത്രണ്ടുമണി മുതല്‍ രാവിലെ അഞ്ചുമണി വരെയാണ്. അപ്പോള്‍ എന്തുകൊണ്ടും ചേരുന്നതാണ് പേര്. എന്നാല്‍ പിന്നെ അതുതന്നെ ഇട്ടേക്കാം എന്ന് കരുതി.  ഇപ്പോള്‍ കുട്ടികള്‍ എല്ലാവരും പറയുന്നുണ്ട് അവള്‍ ലക്കിയാണ് ക്ലാസിലെ റോള്‍ നമ്പര്‍ ലാസ്റ്റ് ആയിരിക്കും ..പെട്ടെന്ന് എക്‌സാമിനൊന്നും വിളിക്കില്ലെന്ന്. ഞാനും ലക്കിയായിരുന്നു S  ലാസ്റ്റല്ലേ കുറച്ച് സമയം കിട്ടുമല്ലോ. ..യാമിക്ക് കുറച്ചധികം സമയം കിട്ടുമല്ലോ..

യാമിയില്‍ ഞാന്‍ എന്നെ കാണുന്നു 

ഒന്നരവയസ്സായി മോള്‍ക്ക് വളരെ കുറുമ്പിയാണ്. ഞാനും കുറുമ്പി തന്നെയായിരുന്നു. ഞാന്‍ അമ്മയോട് അവള്‍ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നെല്ലാം പറയുമ്പോള്‍ ആ നീ പണ്ട് ഇങ്ങനെയെല്ലാം ചെയ്തിട്ടുണ്ട് അല്ലെങ്കില്‍ നീ ഇതിനേക്കാള്‍ കുറുമ്പായിരുന്നു എന്ന് അമ്മ പറയും. ഞാന്‍ എങ്ങനെ ആയിരുന്നു എന്ന് എനിക്കിന്ന് യാമിയിലൂടെ കാണാന്‍ സാധിക്കുന്നുണ്ട്. വളരെ നോട്ടിയാണ് അവള്‍. ഭയങ്കര പാട്ടും ഡാന്‍സും അതുപോലെ തന്നെ നമ്മളെ അതിശയിപ്പിക്കുന്ന കാര്യങ്ങളൊക്കെ ചെയ്യും. ഓരോന്ന് കാണുമ്പോള്‍ എനിക്ക് അതിശയമാണ്. ചെറുതാണെങ്കിലും അവര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വലിയ വലിയ കാര്യങ്ങള്‍ കാണുന്നത് ഒരു രസമാണ്. 

Content Highlights: Mother's Day 2019