മാതൃദിനത്തില്‍ ഭാര്യ പ്രിയയുടെയും മകന്‍ ഇസഹാഖ് കുഞ്ചാക്കോയുടെയും ചിത്രം പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. എന്റെ പ്രണയത്തിന്റെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി എന്ന് കുറിച്ചുകൊണ്ടാണ് കുഞ്ചാക്കോ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ബോബന്‍ കുഞ്ചാക്കോ അഥവാ ഇസഹാക് കുഞ്ചാക്കോ എന്നാണ് മകന് താരം നല്‍കിയിരിക്കുന്ന പേര്. ഇസ എന്നാണ് കുഞ്ഞിന്റെ വിളിപ്പേര്. താരത്തിന് കുഞ്ഞുണ്ടായ അന്ന് മുതല്‍ ആരാധകര്‍ പ്രവചിച്ചിരുന്ന പേരായിരുന്നു ബോബന്‍ കുഞ്ചാക്കോ എന്നത് .

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് പിറന്നത്. ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെ നല്‍കിയിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും. കുഞ്ചാക്കോ ബോബന്‍ 2005 ലാണ് പ്രിയയെ വിവാഹം ചെയ്യുന്നത്.

 

Content Highlight: Kunchako Boban Son Ishahak Kunchako, Priya Kunchacko Boban, Kunchako Boban Son lates Pictures