മീ ടൂ ക്യാമ്പയിനിലൂടെ ലൈംഗിക അതികമങ്ങളുടെ തുറന്ന് പറച്ചില്‍ നടത്തി നിരവധി സ്ത്രീകളാണ് കഴിഞ്ഞ ദിവസങ്ങളിലായി  രംഗത്തെത്തിയത്. ബോളിവുഡില്‍ വലിയ രീതിയിലുള്ള തുറന്ന് പറച്ചിലുകള്‍ നടത്തുന്നതിനിടെയാണ് ഗായകന്‍ കൈലാഷ് ഖേറിനെതിരേ ആരോപണവുമായി മറ്റൊരു ഗായിക വര്‍ഷ സിങ് രംഗത്തെത്തിയിരിക്കുന്നത്. 

ദിവസങ്ങൾക്ക് മാധ്യമപ്രവര്‍ത്തക കൈലാഷ് ഖേറിനെതിരേ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലൈംഗിക പീഡനം ആരോപിച്ചതിന് പിന്നാലെ ഗായിക സോന മോഹപത്രയും ആരോപണവുമായി എത്തിയിരുന്നു. രണ്ട് സ്ത്രീകൾ മാത്രമല്ല, ഇനിയും നിരവധി സ്ത്രീകൾ ഇയാൾക്കെതിരേ ആരോപണവുമായി എത്തുമെന്ന് സോന മോഹപത്ര പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് കൈലാഷ് ഖേറിനും മറ്റൊരു സംഗീത സംവിധായകനായ തോഷി സബ്രിക്കെതിരേയും ആരോപണം ഉന്നയിച്ച് ഗായികയായ വര്‍ഷ സിങ് സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റുമായി എത്തിയിരിക്കുന്നത്. 

image

ഇരുവർക്കുമെതിരേ വ്യക്തമായ ആരോപണങ്ങളാണ് തന്റെ വീഡിയോയിലൂടെ വർഷ ഉന്നയിച്ചിരിക്കുന്നത്. കൈലാഷ് ഖേർ തനിക്ക് മോശമായ സന്ദേശങ്ങൾ അയച്ചെന്നും പിന്നീട് അയാളുമായി യാതൊരു രീതിയിലും സംസാരിച്ചിട്ടില്ലെന്നും വർഷ തന്റെ വീഡിയോയിൽ വ്യക്തമാക്കുന്നു. 

 

സംവിധായകനായ തോഷി മദ്യലഹരിയില്‍ തന്നോട് മോശമായി പെരുമാറിയെന്നുമാണ് വര്‍ഷ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കുന്നത്.