ന്താരാഷ്ട്ര ബാലികാ ദിനത്തോട് അനുബന്ധിച്ച് പെണ്‍കുഞ്ഞിന്റെ അമ്മയെന്ന നിലയിലുള്ള അനുഭവങ്ങള്‍ നടി നിത്യാദാസ് മാതൃഭൂമിഡോട്ട് കോമുമായി പങ്കുവെക്കുന്നു.

''ഗര്‍ഭിണി ആയിരിക്കുമ്പോള്‍ മുതല്‍ ആഗ്രഹിച്ചത് പെണ്‍കുഞ്ഞിന്റെ അമ്മയാവാനായിരുന്നു. അമ്മമാര്‍ക്ക് എപ്പോളും പെണ്‍കുട്ടികള്‍ വലിയ കൂട്ടായിരിക്കുന്നത് പലരുടെ ജീവിതത്തിലും കണ്ടിട്ടുണ്ട് അതുകൊണ്ട് പെണ്‍കുട്ടി ആവണേ എന്നൊരു പ്രാര്‍ത്ഥന ഉണ്ടായിരുന്നു. നൈനയുടെ അമ്മ ആയതില്‍ ഞാനിന്ന് ഒരുപാട് അഭിമാനിക്കുന്നു കാരണം അവള്‍ വളര്‍ന്ന് എന്നേക്കാള്‍ പക്വതയുള്ള ആളായി. 

എനിക്ക് കോവിഡ് വന്നപ്പോഴാണ് നൈനയുടെ പക്വത ഞാന്‍ ശരിക്കും തിരിച്ചറിഞ്ഞത്. മരുന്ന് കഴിക്കാനുള്ള എന്റെ മടി മനസ്സിലാക്കി കൃത്യസമയത്ത് എനിക്ക് മരുന്നും ഭക്ഷണവും മുറിയുടെ മുന്നില്‍ എത്തിച്ചതും ഞാന്‍ അത് കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയതും അവളായിരുന്നു. ഒരു അമ്മ മകളുടെ കാര്യങ്ങള്‍ എങ്ങനെ ശ്രദ്ധയോടെ ചെയ്യുമോ അതുപോലെയാണ് എന്റെ മകള്‍ എന്ന് എന്നെ നോക്കിയത്.  

അവളുടെ വളര്‍ച്ചയില്‍ അഭിമാനിക്കുന്നതിനൊപ്പം ചിലകാര്യങ്ങളില്‍ എന്നെപ്പോലെ ആവരുത് എന്ന് കൂടി ഞാന്‍ അവളോട് പറയാറുണ്ട്. ഞാന്‍ ചിലകാര്യങ്ങള്‍ ഇപ്പോള്‍ പറയണോ ശരിയാവുമോ എന്നൊക്കെ ചിന്തിച്ച് മടിച്ച് നില്‍ക്കും. അഭിപ്രായങ്ങള്‍ പറയും മുമ്പ് നന്നായി ആലോചിക്കണമെന്നും ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ തുറന്നു പറയാനുള്ള ധൈര്യം കാണിക്കണമെന്നും ഞാന്‍ അവളോട് പറയാറുണ്ട്.''

Content Highlights: international girl child day 2021 Nithya Das about daughter