ക്കറ്റ് ലിസ്റ്റുകളിലും ഡ്രീം ബുക്ക്‌സിലും നമ്മള്‍ കുറിച്ചിട്ട പല സ്വപ്‌നങ്ങളുടെയും എക്‌സപയറി ഡെയ്റ്റ് ഇതാ ഇങ്ങെത്തി എന്നോര്‍മിപ്പിച്ചുകൊണ്ടാണ് ഇത്തവണ പുതുവര്‍ഷത്തിന്റെ വരവ്. വിഷന്‍ 2020, ഗോള്‍ 2020 എന്നിങ്ങനെ ട്വന്റി  ട്വന്റി ടാഗ് ലൈനുമായി എത്രയെത്ര ലക്ഷ്യങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. മുമ്പേ ഹൃദയത്തില്‍ കുറിച്ചിട്ട ആ ലക്ഷ്യങ്ങള്‍ക്കൊപ്പം 'സ്ത്രീജീവിതം 2020' എന്നൊരു ഹാഷ് ടാഗില്‍ ചില സ്വപ്‌നങ്ങള്‍ കൂടി കൊരുത്തിടുകയാണ്.

സമൂഹത്തിനു വേണ്ടി ശബ്ദമുയര്‍ത്താന്‍ ധൈര്യമുള്ള ഒരു പെണ്‍കുട്ടിക്കൂട്ടത്തെ പിന്നിട്ട പതിറ്റാണ്ടില്‍ നാം കണ്ടു. മലാല യൂസഫായ്, ഗ്രേറ്റ തുന്‍ബെര്‍ഗ്, പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധ സമരങ്ങളില്‍ മുന്‍നിരയില്‍ നിന്ന പെണ്‍കുട്ടികള്‍... ഇവരെല്ലാം ശുഭപ്രതീക്ഷകളുടെ പൂക്കൂട നമുക്ക് സമ്മാനിക്കുന്നുണ്ട്. ഈ നൂറ്റാണ്ടിനൊപ്പം യുവത്വത്തിലേക്ക് നടക്കുന്ന പെണ്‍കുട്ടികളുടെ ആത്മവിശ്വാസവും ആര്‍ജവവും സാമൂഹിക അവബോധവും എല്ലാ സ്ത്രീകള്‍ക്കും ആത്മധൈര്യം പകരട്ടെ. 

അടുത്ത പതിറ്റാണ്ടില്‍ സ്ത്രീപക്ഷത്തു നിന്നും സാമൂഹിക വിഷയങ്ങളില്‍ കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകട്ടെ. രാഷ്ട്രീയ, ഭരണ രംഗങ്ങളില്‍ സ്ത്രീപ്രാതിനിധ്യം ഉയരട്ടെ. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ നേടിയെടുത്ത മുന്നേറ്റം അടുത്ത പതിറ്റാണ്ടിലും തുടരട്ടെ. ഒരു പരിധി വരെ സ്വന്തമാക്കാനായ സഞ്ചാര സ്വാതന്ത്ര്യവും കൂടുതല്‍ സൂരക്ഷിതമാകട്ടെ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേര്‍ക്കുള്ള അതിക്രമങ്ങള്‍ കുറയട്ടെ; അത്തരത്തിലുള്ള കേസുകള്‍ വേഗം തീര്‍പ്പാകട്ടെ.

griha
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

അടുത്ത പതിറ്റാണ്ടില്‍ സ്ത്രീകള്‍ കൂടുതല്‍ സാമ്പത്തിക സ്വാന്തന്ത്ര്യം നേടിയെടുക്കട്ടെ. അവര്‍ സാമ്പത്തിക സാക്ഷരതയും നേടട്ടെ. ഈ പതിറ്റാണ്ടില്‍ സ്‌പോര്‍ട്‌സും ടെക്‌നോളജിയും എന്നപോലെ, അടുത്ത പതിറ്റാണ്ടില്‍ സ്ത്രീകള്‍ക്ക് മ്യൂച്വല്‍ ഫണ്ടും ഷെയറും വിപണിയിലെ ചാഞ്ചാട്ടങ്ങളും വഴങ്ങട്ടെ. ഫിക്‌സഡ് ഡെപ്പോസിറ്റിനും ചിട്ടിക്കും ഇന്‍ഷ്വറന്‍സിനും അപ്പുറത്തുള്ള നിക്ഷേപമാര്‍ഗങ്ങളെക്കുറിച്ചും അവര്‍ക്ക് അവബോധം ഉണ്ടാകട്ടെ. ഒരുപാട് പേര്‍ക്ക് ജോലി നല്‍കുന്ന സംരംഭകരാകാനും ധാരാളം സ്ത്രീകള്‍ മുന്നോട്ടുവരട്ടെ. അതിനു തക്കവണ്ണം അവരുടെ മനോഭാവം മാറട്ടെ; ഇമോഷണല്‍ ഇന്റലിജന്‍സ് ഉയരട്ടെ.

പുതുവര്‍ഷമല്ല, പുതുദശകമാണ് പിറക്കുന്നത്. സന്തോഷത്തിന്റേയും സൗന്ദര്യത്തിന്റേയും ശാക്തീകരണത്തിന്റേയും പുത്തന്‍ പതിറ്റാണ്ട്. സംശയം വേണ്ട, ഇതൊരു പെണ്‍ദശകമായിരിക്കും. കൂടുതല്‍ വായനയ്ക്ക് പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

 

Content Highlights: decade of girl power