വാതില്‍ക്കലും ജനാലയിലും കാറിനുള്ളിലുമൊക്കെ തൂക്കിയിടാവുന്ന ബീഡ്‌സ് ട്രീ റിംഗ് ഉണ്ടാക്കിയാലോ. 

ആവശ്യമായവ

home

  1. മീഡിയം വലുപ്പത്തിലുള്ള ഒരു റിംങ്
  2. നേര്‍ത്ത നൂല്‍ക്കമ്പി
  3. ക്രിസ്റ്റല്‍ ബീഡ്‌സ്, പല നിറത്തിലുള്ളത്

home

എങ്ങനെ

റിംങിനുള്ളില്‍ ബീഡ്‌സ് കൊണ്ടുള്ള ഒരു മരമാണ് ചെയ്യുന്നത്. ആദ്യം റിംങിന്റെ ഒരു സൈഡില്‍ നൂല്‍കമ്പികളുടെ ഒരു അറ്റം ചുറ്റുക. ഈ നൂല്‍കമ്പികള്‍ രണ്ടെണ്ണം വീതം ഒന്നിച്ച് പിരിക്കുക. കാല്‍ ഭാഗം പിരിച്ചാല്‍ മതി. ഈ കമ്പികള്‍ ഒന്നിച്ച് പകുതി വരെ വീും പിരിക്കുക. ഇപ്പോള്‍ മരത്തിന്റെ ചുവടുപോലെയാവും.  ഇനി ബാക്കി ഭാഗം രണ്ടെണ്ണം വീതം വീണ്ടും പകുതി വരെ പിരിക്കാം.

home

അതിലെ ഓരോ കമ്പിയിലും പലനിറത്തിലുള്ള ബീഡ്‌സ് കോര്‍ക്കുക. ശേഷം ഓരോ കമ്പിയും റിംങില്‍ ചുറ്റി ഉറപ്പിക്കുക. 

Content Highlights: Beads Tree Rings