ബോളിവുഡ് സുന്ദരി സാറ അലി ഖാൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച 'സിൻഡ്രല്ല സ്റ്റോറി'യിലാണ് ഇപ്പോൾ ഫാഷൻ ലോകത്തിന്റെ കണ്ണ്. സാറ പങ്കുവച്ച ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങളിൽ താരമണിഞ്ഞ ബ്ലൂ റഫൾഡ് മിനി ഡ്രസ്സിലാണ് ആരാധകരുടെ കണ്ണ് ഉടക്കിയിരിക്കുന്നത്.

നോർവീജിയൻ ഫാഷൻ ഡിസൈനറായ ക്രിസ്റ്റ്യൻ ആഡ്നേവിക്കിന്റെ ആൻഡ്നേവിക്ക് ബ്രാൻഡിലുള്ളതാണ് ഈ മനോഹരമായ ഡ്രസ്സ്.

ലെയറുകളും റഫിളുകളുമാണ് ട്യൂൾ തുണി ഉപയോഗിച്ചൊരുക്കിയ ഈ മിനി ഡ്രസ്സിനെ ആകർഷകമാക്കുന്നത്. ഒപ്പം പിന്നിലേക്ക് നീണ്ട് കിടക്കുന്ന ഡ്രീമി ട്രെയിനും. ആഡ്നേവിക്കിന്റെ 2020 വിന്റർ കളക്ഷനിലേതാണ് ഈ ഡ്രസ്സ്.

യഥാർഥ ഡിസൈനിൽ മാറ്റങ്ങൾ വരുത്തിയാണ് ഈ ഡ്രസ്സ് സാറയ്ക്കു വേണ്ടി ഒരുക്കിയത്. 15,500 യൂറോ (എകദേശം 15 ലക്ഷം ഇന്ത്യൻ രൂപ) ആണ് ഡ്രസ്സിന്റെ വില.

ആക്സസറീസ് പൂർണമായി ഒഴിവാക്കി പോണി ടെയ്ൽ ഹെയർ സ്റ്റൈൽ ആണ് നൽകിയിരിക്കുന്നത്. കണ്ണുകൾക്ക് പ്രാധാന്യം നൽകുന്ന മേക്കപ്പും നൂഡ് ലിപ്സ്റ്റിക്കും മാത്രമാണ് മേക്കപ്പ്.

Content Highlights:Sara Ali Khan in Rs 15 lakh blue mini dress