ചേർത്തല: എൻ.എസ്.എസ്. കോളേജിലെ ബി.എ. ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റർ വിദ്യാർഥിനി, 19 വയസ്സുകാരി അഭിരാമി കോൺഗ്രസ് പട്ടണക്കാട് 21-ാം നമ്പർ ബൂത്തിലെ വന്ദേമാതരം യൂണിറ്റ് പ്രസിഡന്റ്.

സംസ്ഥാനത്ത് ഇതുവരെയുള്ള കോൺഗ്രസ് ഭാരവാഹികളിൽ ഏറ്റവും പ്രായംകുറഞ്ഞ യൂണിറ്റ് ഭാരവാഹിയാണ് അഭിരാമിയെന്നാണു വിവരം. പട്ടണക്കാട് ഒൻപതാം വാർഡ് അനന്തുഭവൻ അജി-ഷീബാ ദമ്പതിമാരുടെ മകളാണ്. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദും അഭിരാമിയെ അഭിനന്ദനം അറിയിച്ചു.

പഠനത്തോടൊപ്പം സമൂഹത്തിനും കോൺഗ്രസ് പ്രസ്ഥാനത്തിനും വേണ്ടി പ്രവർത്തിക്കുകയാണു ലക്ഷ്യമെന്ന് അഭിരാമി പറഞ്ഞു.

Content highlights: youngest leader in state level congress