കൊല്ലം : ബാലസംഘത്തിലൂടെ സംഘടനാപ്രവർത്തന രംഗത്തേക്കു വന്ന ജസീമ പ്രായം കുറഞ്ഞ ബ്രാഞ്ച് സെക്രട്ടറിയായി.

ചാത്തന്നൂർ ഏരിയ കമ്മിറ്റിയിലെ ചാത്തന്നൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്കു കീഴിലെ വയലിക്കട ബ്രാഞ്ച് സെക്രട്ടറിയായാണ് സമ്മേളനം ജസീമ ദസ്തക്കീറിനെ തിരഞ്ഞെടുത്തത്.

സി.പി.എം. പാർലമെന്ററിരംഗത്ത് സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ മേയർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്നീ പരീക്ഷണങ്ങൾക്കുശേഷം സംഘടനാരംഗത്തേക്ക് പ്രായംകുറഞ്ഞ വനിതാ ബ്രാഞ്ച് സെക്രട്ടറിയെയും തിരഞ്ഞെടുത്തിരിക്കുകയാണ്. എസ്.എഫ്‌.ഐ. പ്രവർത്തകയായിരുന്നു. എസ്.എഫ്‌.ഐ. യൂണിറ്റ് സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

നിരവധി സമരങ്ങളിൽ പങ്കെടുത്തു. ഇപ്പോൾ എസ്.എഫ്‌.ഐ. ചാത്തന്നൂർ ഏരിയ ജോയിന്റ്‌ സെക്രട്ടറിയും മാതൃകം ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്‌.ഐ. മേഖലാ ജോയിന്റ്‌ സെക്രട്ടറിയുമായി പ്രവർത്തിക്കുന്നു. അച്ഛൻ ദസ്തക്കീർ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗമാണ്.