ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാം, മക്കളെ ഉപേക്ഷിക്കാന്‍ അധികാരമില്ലെന്ന് വിധിച്ച് സുപ്രീംകോടതി. ഒരു വിവാഹമോചനക്കേസിന്റെ വാദം കേള്‍ക്കവെ ഭാര്യയെയും മക്കളെയും നോക്കാനാവില്ലെന്ന ഭര്‍ത്താവിന്റെ വാദത്തിന് മറുപടി നല്‍കുകയായിരുന്നു കോടതി. ഭാര്യയ്ക്കും കുട്ടികള്‍ക്കും  തുടര്‍ ജീവിതത്തിനായി നാലുകോടി രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 

2019 മുതല്‍ പിരിഞ്ഞു താമസിക്കുന്ന ദമ്പതികള്‍ ഇരുവരും ചേര്‍ന്നാണ് വിവാഹമോചനത്തിനായി അപേക്ഷ നല്‍കിയത്. എന്നാല്‍ ജീവനാംശം നല്‍കാന്‍ ഭര്‍ത്താവ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. കൊറോണക്കാലമായതിനാല്‍ ബിസിനസ് മോശമാണെന്നായിരുന്നു അയാള്‍ ഇതിന് കാരണമായി പറഞ്ഞത്.എന്നാല്‍ കോടതി ഇത് സമ്മതിച്ചില്ല. 

ഭാര്യയ്ക്ക് പ്രായപൂര്‍ത്തിയാവാത്ത മക്കളുടെ തുടര്‍ജീവിതം ഭദ്രമാക്കാന്‍ ജീവനാംശം ആവശ്യമാണെന്നും ഭാര്യയില്‍ നിന്ന് മാത്രമാണ് വിവാഹമോചനം നേടുന്നതെന്നും  മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ പിതാവിന് കൂടി ഉത്തരവാദിത്തമുണ്ടെന്നുമാണ് വാദം തള്ളിക്കൊണ്ട് കോടതി പറഞ്ഞത്. 

Content Highlights: You can divorce your wife but not children says Supreme Court