ഇന്ത്യന്‍ പൈതൃക വസ്ത്രങ്ങളില്‍ പ്രധാനിയാണ് സാരി.  സാരി അടങ്ങി ഒതുങ്ങി കഴിയുന്ന സത്രിയുടെ മറുരൂപമാണെന്ന മിഥ്യധാരണ മാറ്റുകയാണ് ഡോക്ടര്‍ ഷര്‍വരി. സാരിയുടുത്ത് കൊണ്ടുള്ള ഷര്‍വരിയുടെ വര്‍ക്കൗട്ട് വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

പൂനെ സ്വദേശിനിയായ ഷര്‍വരി തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ഈ വീഡിയോ പങ്കുവെച്ചത്. ഇതു കൂടാതെ നിരവധി ഫിറ്റ്‌നെസ് വീഡിയോകളും ഈ അക്കൗണ്ടില്‍ കാണാം. പുഷ് അപ്പ് ഉള്‍പ്പെടെ ജിമ്മിലെ എല്ലാ വര്‍ക്കൗട്ടുകളും ഇവര്‍ സാരിയുടത്ത് കൊണ്ട് ചെയ്യും.

സാരിയുടത്ത് എന്ത് ചെയ്യാനും കംഫര്‍ട്ടിബിളല്ല എന്ന പറയുന്നതിനെ ഷര്‍വരി എതിര്‍ക്കുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഇവര്‍ പവര്‍ലിഫ്റ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുകയാണ്.

മക്കളും ഭര്‍ത്താവും കുടുംബത്തിന്റെ ചുമതലകള്‍ പങ്കുെവച്ച് കൂടെയുള്ളത് കൊണ്ടാണ്് തനിക്ക് ഇക്കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതെന്ന് ഇവര്‍ പറയുന്നു.

Content Highlights: Women who is doing workout by wearing saree