ലിംഗസമത്വത്തിന് സൂചകമായി നേപ്പാളില്‍ ഭര്‍ത്താക്കന്‍മാരെ ചുമലിലേറ്റി ഭാര്യമാരുടെ ഓട്ടമത്സരം. വനിതാ ദിനത്തിലായിരുന്നു ഈ മത്സരം. 

നേപ്പാളിലെ ദേവ്ഘട്ട് വില്ലേജ് കൗണ്‍സില്‍ സംഘടിപ്പിച്ചതായിരുന്നു ഈ മത്സരം. ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചു. സ്ത്രീകളും ശക്തിയും സമര്‍ഥതയും കാണിക്കാന്‍ മാത്രമാണ് ഇത്തരത്തില്‍ നടത്തിയതെന്ന് മത്സര നടത്തിപ്പിന്റെ തലവന്‍ ദുര്‍ഗ്ഗ ബഹദൂര്‍ ഥാപ്പ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: Women in Nepal Run with Husbands on Back