നാല്‍പതുകളിലെത്തുന്ന സ്ത്രീയുടെ ശരീരത്തിനും മനസ്സിനും ഒരു പാട് മാറ്റങ്ങളുണ്ടാകും. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള കാലമാണത്. ഒരോ നിമിഷവും കുടുംബത്തിന് വേണ്ടിനീക്കിവെയ്ക്കുന്ന, ആര്‍ത്തവത്തിന്റെയും ആര്‍ത്തവ വിരാമത്തിന്റെയും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന അവളെ ഒന്ന് കേള്‍ക്കാന്‍ പോലും ആര്‍ക്കും- സ്വന്തം കുടുംബാംഗങ്ങള്‍ക്ക് പോലും സമയമില്ല...അവളെ മനസിലാക്കാന്‍, ഒന്ന് ചേര്‍ത്ത് പിടിക്കാന്‍.... അക്കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താനുള്ളതാണ് സ്മിത സതീഷ് സംവിധാനം ചെയ്ത 12 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഈ മ്യൂസിക്കല്‍ സ്റ്റോറി. 

Content Highlights: Women@ Forty a musical story by Smitha Satheesh, Women