മുംബൈ: ലിംഗപരമായ ഡിജിറ്റല്‍ വിഭജന പ്രശ്‌നം പരിഹരിക്കുന്നതിന് നൂതനമായ പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രൊജക്ടുകള്‍ക്കായി റിലയന്‍സ് ഫൗണ്ടേഷന്‍ 8.5 കോടി രൂപ ഗ്രാന്റായി നല്‍കും.

റിലയന്‍സ് ഫൗണ്ടേഷനും യു.എസ്. ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റും (യു.എസ്.എ.ഐ.‍‍ഡി.) ആരംഭിച്ച വിമന്‍ കണക്റ്റ് ചലഞ്ച് ഇന്ത്യ പദ്ധതിക്കായി ഇന്ത്യയുടനീളം പത്ത് സംഘടനങ്ങളെ തിരഞ്ഞെടുത്തു. ഇതിനുവേണ്ടി 11 കോടിയിലധികം രൂപ (1.5 ദശലക്ഷം ഡോളര്‍) നിക്ഷേപിച്ചിട്ടുണ്ട്. 17 സംസ്ഥാനങ്ങളിലുടനീളമുള്ള 3 ലക്ഷത്തിനധികം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലിംഗ ഡിജിറ്റല്‍ വിഭജനം അവസാനിപ്പിക്കാനും സാങ്കേതികവിദ്യയിലൂടെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം വര്‍ധിപ്പിക്കാനുമുള്ള സംരംഭങ്ങള്‍ ഈ ഫണ്ട് ഉപയോഗപ്പെടുത്തും.

ഗ്രാന്റ് കിട്ടിയ 10 സ്ഥാപനങ്ങള്‍ അനുദിപ് ഫൗണ്ടേഷന്‍, ബെയര്‍ഫൂട്ട് കോളേജ് ഇന്റര്‍നാഷണല്‍, സെന്റര്‍ ഫോര്‍ യൂത്ത് ആന്‍ഡ് സോഷ്യല്‍ ‍ഡെലവപ്മെന്റ്‌റ്, ഫ്രണ്ട് ഓഫ് വിമന്‍സ് വേള്‍ഡ് ബാങ്കിങ്, നാന്ദി ഫൗണ്ടേഷന്‍, പ്രൊഫഷണല്‍ അസ്സിസ്റ്റന്‍സ് ഫോര്‍ ഡെവലപ്മെന്റ്‌റ് ആക്ഷന്‍, സൊസൈറ്റി ഫോര്‍ ഡെവലപ്മെന്റ്‌റ് ആള്‍ട്ടര്‍നേറ്റീവ്‌സ്, സോളിഡാരിഡാഡ് റീജിയണല്‍ എക്‌സ്‌പെര്‍ട്ടിസ് സെന്റര്‍, ടി.എന്‍.എസ്. ഇന്ത്യ ഫൗണ്ടേഷന്‍ & സെഡ്.എം.ക്യു. ഡെവലപ്മെന്റ്‌റ് തുടങ്ങിയവയാണ്.

2020 ഓഗസ്റ്റലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 180-ലധികം അപേക്ഷകളില്‍നിന്നു തിരഞ്ഞെടുത്ത 10 സ്ഥാപനങ്ങള്‍ക്ക് 75 ലക്ഷം മുതല്‍ 1 കോടി രൂപ വരെ (100,000 - $ 135,000) ഗ്രാന്റുകള്‍ 12 മുതല്‍ 15 മാസം വരെ നല്‍കി.

'ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളെ പ്രാപ്തരാക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഞങ്ങള്‍ ജിയോ ആരംഭിച്ചപ്പോള്‍, ഒരു ഡിജിറ്റല്‍ വിപ്ലവം ഞങ്ങള്‍ വിഭാവനം ചെയ്തു, അത് തുല്യ അവസര വിപ്ലവമായിരിക്കും. റിലയന്‍സ് ഫൗണ്ടേഷനും ഇന്ത്യയിലെ ലിംഗ ഡിജിറ്റല്‍ വിഭജനം പരിഹരിക്കുന്നതിനായി യു.എസ്.എ.ഐ.‍‍ഡി.യുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. അസമത്വം പരിഹരിക്കാനും ഇല്ലാതാക്കാനുമുള്ള ശക്തമായ മാര്‍ഗമാണ് സാങ്കേതികവിദ്യ. പരിവര്‍ത്തനത്തിന്റെ ഈ യാത്രയില്‍ ഞങ്ങളുടെ വിമന്‍ കണക്റ്റ് ചലഞ്ച് ഇന്ത്യയിലെ പത്ത് വിജയികളെ അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു'- റിലയന്‍സ് ഫൗണ്ടേഷന്‍ മേധാവി നിതാ അംബാനി അറിയിച്ചു.

Content highlights: women connect india challage in digital platform by reliance and usaid