കാര്‍കൂന്തല്‍ അഴകിനെക്കുറിച്ച് പാടാത്ത കവികളില്ല. കേശഭാരം ഒരു അലങ്കാരമായി കാണുന്നവര്‍ക്കിടയില്‍ വിസ്മയമായി മാറിയിരിക്കുകയാണ് ഒരു യുവതി. തന്റെ നീളന്‍ മുടികൊണ്ട് സ്‌റ്റൈലന്‍ വസ്ത്രമൊരുക്കിയിരിക്കുകയാണ് ഇവര്‍. ഹെപ്ഗള്‍ 5 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

നീളന്‍ മുടി മുന്‍വശത്തേക്ക് വിരച്ച് ഇട്ടിട്ടുണ്ട്. ഒരു ബെല്‍റ്റ് അരയില്‍ കെട്ടിയിരിക്കുന്നു. കൂടെ ഒരു തൊപ്പിയും കണ്ണടയും. സാധാരണ വസത്രം ധരിച്ച് മുന്‍വശം മാത്രമാണ് മുടിയിഴകള്‍ കൊണ്ട് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്

വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേരുടെ ശ്രദ്ധ പിടിച്ചു പറ്റി. മുടിയുടെ ഭംഗിയെ പ്രശംസിച്ചും നിരവധി പേര്‍ കമന്റിട്ടു. വൈറലാവാന്‍ വേണ്ടി വിഗ്ഗ് ഉപയോഗിച്ചുവെന്നാണ് ചിലരുടെ അഭിപ്രായം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by hepgul5 (@hepgul5)

Content Highlights: Woman Wears Her Long Hair as Dress viral video