​​ഗിന്നസ് വേൾഡ് റെക്കോഡ്സിന്റെ ഔദ്യോ​ഗിക പേജെടുത്താൽ വ്യത്യസ്ത ടാസ്ക്കുകൾ പൂർത്തിയാക്കി റെക്കോഡ് ഇടുന്നവരെ കാണാം. അത്തരത്തിൽ 'എൽ സിറ്റ്' പൊസിഷനിലിരുന്ന് റെക്കോഡ് നേടിയ ഒരു വനിതയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 

സ്റ്റെഫാനി മിലിങർ എന്ന യുവതിയാണ് വീഡിയോയിലുള്ളത്. ശരീരത്തിന്റെ ഭാരം മുഴുവൻ കൈകളിൽ ഏന്തിയിരിക്കുന്ന എൽ സിറ്റ് പൊസിഷനിൽ ഇരുന്നാണ് സ്റ്റെഫാനി റെക്കോഡിട്ടത്. അഞ്ചു മിനിറ്റോളമാണ് സ്റ്റെഫാനി ഈ പൊസിഷനിലിരുന്നത്. 

എൽ സിറ്റിൽ ഏറ്റവുമധികം സമയമായ അഞ്ചുമിനിറ്റ് പതിനഞ്ചു സെക്കന്റ് പൂർത്തിയാക്കിയ സ്റ്റെഫാനി മിലിങർ എന്ന ക്യാപ്ഷനോടെയാണ് ​ഗിന്നസ് വേ‌ൾഡ് റെക്കോഡ്സിന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
 
വീഡിയോ കാണുമ്പോൾ എൽ സിറ്റ് എളുപ്പമാണെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ ശ്രമിച്ചു നോക്കിയപ്പോൾ ശരീരം ഒന്നുയർത്താൻ പോലും കഴിഞ്ഞില്ലെന്നു പറഞ്ഞ് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 

Content Highlights: Woman stays in L-sit position for over 5 minutes, bags world record