അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടേ മുടിക്ക് തീപ്പിടിച്ച സ്ത്രീയുടെ വീഡിയോ ആണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. തലനാരിഴയ്ക്കാണ് അവർ അപകടത്തിൽ നിന്നു രക്ഷപ്പെടുന്നത്. എന്നാൽ തീ പിടിച്ച വിവരം അറിയുന്നതാകട്ടെ നാൽ‌പ്പത്തിയഞ്ചോളം സെക്കന്റിനു ശേഷം മാത്രമാണ്. 

ഭക്ഷണത്തിനുവേണ്ട ചേരുവകൾ‌ എടുക്കാനായി താഴെയുള്ള കാബിനറ്റിലേക്ക് കുനിയുകയാണ് അവർ. അതിനിടയിലാണ് സ്റ്റൗവിൽ നിന്ന് മുടിയിലേക്ക് തീ പിടിക്കുന്നത്. അത്യാവശ്യം നന്നായി മുടി കത്തുന്നുതും കാണാം. പക്ഷേ തുടർന്നും ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുന്ന സ്ത്രീ ഇടയ്ക്കെപ്പോഴോ ചൂട് അനുഭവപ്പെട്ടപ്പോഴാണ് തീപിടിച്ച വിവരം അറിയുന്നത്. ഉടൻ തന്നെ കൈകൾ കൊണ്ട് അവ അണയ്ക്കുന്നതും കാണാം. 

വീഡിയോ എവിടെ നിന്ന് പുറത്തുവന്നതാണെന്ന് വ്യക്തമല്ല. അടുക്കളയിലെ സിസി ടിവി ഫൂട്ടേജിൽ നിന്നുള്ളതാണ് ദൃശ്യങ്ങളാണ് വന്നിരിക്കുന്നത്. അൽപംകൂടി വൈകിയിരുന്നെങ്കിൽ തീ ആളിപ്പടർന്നേനെയെന്നും അപകടം ​ഗുരുതരമായിരുന്നേനെ എന്നുമാണ് കാഴ്ചക്കാർ പറയുന്നത്. 

Content Highlights: Woman’s hair catches fire while cooking