കൊറോണ ഭീതിയുടെ ഇക്കാലത്ത് മനസ്സു നിറയ്ക്കുന്ന നന്മയുടെ കഥകളും ധാരാളം നമ്മള്‍ കേള്‍ക്കാരുണ്ട്. അത്തരത്തിലൊന്നാണ് ഗുവഹാത്തിയില്‍ നിന്നുള്ള ഈ വാര്‍ത്ത്. രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ അമ്മയായ യുവതി കൊറോണ ബാധിച്ച് അമ്മ നഷ്ടമായ മറ്റ് കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ സന്നദ്ധതയറിയിച്ച സംഭവമാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

കൊറോണ ബാധിച്ച് അമ്മമാര്‍ മരിക്കുകയോ രോഗഭീഷണിമൂലം ഐസൊലോഷനില്‍ ആവുകയോ ചെയ്ത കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനാണ് രോണിത കൃഷ്ണ ശര്‍മ രേഖി എന്ന യുവതി സമ്മതമറിയിച്ചത്. 

മുംബൈയില്‍ പ്രൊഡക്ഷന്‍ മാനേജരായി ജോലിചെയ്യുന്ന രോണിത തന്റെ നാടായ ഗുവഹാത്തിയിലെ മറ്റ് മുലയൂട്ടുന്ന അമ്മമാരോടും തനിക്കൊപ്പം ചേരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

'ഗുവഹാത്തിയില്‍ ഏതെങ്കിലും നവജാതശിശുവിന് മുലപ്പാല്‍ വേണമെങ്കില്‍ എന്നെ അറിയിക്കൂ, ഞാന്‍ സഹായത്തിനുണ്ട്.' എന്നാണ് രോണിത ട്വീറ്റ് ചെയ്തത്. ഈ സമയത്ത് എനിക്ക് ചെയ്യാന്‍ കഴിയുന്ന സഹായം ഇതാണെന്നും രോണിത തുടരുന്നു. മാര്‍ച്ച് പത്തിനാണ് രോണിതയുടെ കുഞ്ഞ് ജനിച്ചത്.

Content Highlights: Woman Offers To Breastfeed Newborns Who Lose Their Mother To Covid