പ്രഷര്‍ കുക്കറിനെ വിവാഹം കഴിച്ച യുവാവിന്റെ വാര്‍ത്ത് കുറച്ച് നാളുകള്‍ക്ക് മുമ്പ് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പിങ്ക് നിറത്തെ പ്രണയിച്ച് ഒടുക്കം ആ നിറത്തെ തന്നെ വിവാഹം കഴിച്ചിരിക്കുകയാണ് ഒരു യുവതി. കാലിഫോര്‍ണിയ സ്വദേശിനിയായ കിറ്റന്‍ കെയ് സേറയാണ് പിങ്ക് നിറത്തെ വിവാഹം കഴിച്ചിരിക്കുന്നത്. ജനുവരി ഒന്നിന് ലാസ് വേഗാസില്‍ നടന്ന ചടങ്ങിലാണ് പിങ്ക് നിറത്തെ യുവതി വിവാഹമോതിരം അണിയിച്ചത്. 

പിങ്ക് നിറത്തെ ഇത്രയേറെ ഇഷ്ടപ്പെടുന്ന യുവതിയുടെ വിവാഹച്ചടങ്ങില്‍ മുക്കിലും മൂലയിലും വരെ പിങ്ക് നിറത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. കിറ്റന്‍ ധരിച്ച ഗൗണ്‍, കോട്ട്, തലയില്‍വെച്ച കിരീടം എന്നിവയെല്ലാം പിങ്ക് നിറമായിരുന്നു.

ഒപ്പം വിവാഹത്തിന് വേണ്ടി അലങ്കരിച്ച വാഹനം, കേക്ക്, ചെരുപ്പ് തുടങ്ങി എന്തിന് വിവാഹമോതിരം വരെപിങ്ക് മയം.

നാല്‍പത് വര്‍ഷത്തോളമായി കിറ്റന്‍ പിങ്ക് നിറവുമായി ഇഷ്ടത്തിലായിരുന്നുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. 

സ്‌കേറ്റ് ബോര്‍ഡില്‍ പിങ്ക് നിറം കണ്ട് ഒരു കുട്ടി എന്നോട് ചോദിച്ചു നിങ്ങള്‍ പിങ്ക് നിറത്തെ ഇഷ്ടപ്പെടുന്നുണ്ടോ എന്ന്, ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നുവെന്ന് കിറ്റന്‍ മറുപടി നല്‍കി. അത്രയേറെ ഇഷ്ടമാണെങ്കില്‍ എന്തുകൊണ്ട് നിറത്തെ വിവാഹം കഴിച്ചുകൂടായെന്ന് കുട്ടി വീണ്ടും ചോദിച്ചു. ഇതാണ്, വിവാഹത്തിലേക്ക് നയിച്ച കാരണം-കിറ്റന്‍ പറഞ്ഞു.

കിറ്റന്റെ വിവാഹച്ചടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍.

Content highlights: woman from california marries pink colour, viral pictures