പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ അകത്തിരുന്നു ഉറങ്ങാം, വായിക്കാം, സിനിമകാണാം, ഗെയിം കളിക്കാം.. ഇതൊക്കെയല്ലേ വിമാനയാത്രകളെ പറ്റി ഇതുവരെയുണ്ടായിരുന്ന സങ്കല്‍പ്പം. എന്നാല്‍ ഉണങ്ങാത്ത വസ്ത്രം ഉണക്കാനും വിമാനം ധാരാളം. അതെങ്ങനെ വിമാനത്തിന്റെ പുറത്തിട്ട് ഉണക്കുമോയെന്നാകും ഇപ്പോള്‍ നിങ്ങളുടെ ചിന്ത.
അല്ല, വിമാനത്തിന്റെ എസി വിന്‍ഡോയില്‍ കൂടി വരുന്ന കാറ്റില്‍ അടിവസ്ത്രം വളരെ പെട്ടെന്ന് ഉണങ്ങിക്കിട്ടും, വിമാനയാത്രയിലെ ഉറങ്ങിയും മറ്റും കളയുന്ന സമയത്തെയും വെറുതെ വിന്‍ഡോ വഴി പുറത്തേക്കു പോകുന്ന കാറ്റിനെയും ഫലപ്രദമായി ഉപയോഗിക്കാവുന്ന വിദ്യ കണ്ടുപിടിച്ചത് ഒരു യുവതിയാണ്. വിമാനത്തിന്റെ എസി വിന്‍ഡോയ്ക്ക് മുമ്പില്‍ പിടിച്ച് യുവതി തന്റെ അടിവസ്ത്രം ഉണക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
തുര്‍ക്കിയില്‍ നിന്നും മോസ്‌ക്കോയിലേക്ക് പോയ വിമാനത്തില്‍ വെച്ചാണ് സംഭവം മോസ്‌ക്കോകാരിയായ യുവതിയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഫെബ്രുവരി 14ന് ഷൂട്ട് ചെയ്ത വീഡിയോ അപരിചിതനാണ് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത്. യുവതിയുടെ പുറകിലിരുന്ന ഏതോ സഹയാത്രികനാണ് യുവതി അറിയാതെ വീഡിയോ ചിത്രീകരിച്ചത്.
content highlight: Woman Dries Underwear Under AC Vent of the Flight