സ്ത്രീകള്‍ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ക്കും അവഗണനകള്‍ക്കും എതിരെ ശക്തമായി പ്രതികരിക്കുന്ന നടിയാണ് വിദ്യ ബാലന്‍. പാചകം ചെയ്യാന്‍ അറിയാത്തതിനാല്‍ കളിയാക്കിയിരുന്നുവെന്ന് വിദ്യ ഒരു അഭിമുഖത്തിൽ പറഞ്ഞു.

' ഒരുപാട് പേർ പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ പാചകം ചെയ്യാന്‍ അറിയില്ലേ എന്ന് ചോദിച്ച് നിരവധി പേര്‍ കളിയാക്കി. എന്നാല്‍ എനിക്കും ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനും പാചകം  അറിയില്ലെന്നായിരുന്നു വിദ്യ നല്‍കിയ മറുപടി. തീര്‍ച്ചായായും പാചകം പഠിച്ചിരിക്കണം എന്ന് പറഞ്ഞവരോട് സിദ്ധാര്‍ത്ഥിനും എനിക്കും എന്ത് വ്യത്യാസമാണുള്ളതെന്ന് ചോദിക്കാന്‍ ആഗ്രഹിച്ചുവെന്ന് വിദ്യ പറയുന്നു

എല്ലാവരും ലിംഗവിവേചനം അനുഭവിച്ചുണ്ടാവും എന്നാല്‍ സ്ത്രീകള്‍ക്ക് എതിരെയുള്ളതിന് മൂര്‍ച്ചയേറുന്നു.

ബോഡി ഷെയിമിങ്ങിന് എതിരെയും താരം ശക്തമായി പ്രതികരിച്ചിട്ടുണ്ട്. തന്റെ തടിയെ കുറിച്ചുള്ള മോശം പ്രതികരണങ്ങള്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ടെന്ന് നിരവധി അഭിമുഖങ്ങളില്‍ വിദ്യ വ്യക്തമാക്കിയിട്ടുണ്ട്‌

Content Highlights: Vidya balan opens about people questioned on her cooking skills