അഭിനയത്തിലും നിലപാടുകളിലും വ്യക്തതയുള്ള നടിയാണ് വിദ്യാബാലന്‍. മിക്ക പരിപാടികള്‍ക്കും ഇന്ത്യന്‍ വസ്ത്രധാരണ രീതിയിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. അതിനാല്‍ തന്നെ വിദ്യാബാലന് സാരി മാത്രമേ ചേരൂ എന്ന അഭിപ്രായവും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. എന്നാല്‍ ഇതിനെല്ലാം രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. തന്റെ ഇന്‍സ്റ്റഗ്രാമില്‍ കറുത്ത നിറത്തിലുള്ള വെസ്റ്റേണ്‍ വെയര്‍ അണിഞ്ഞ് നില്‍ക്കുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അനാര്‍ക്കലിയും ഗൗണും ധരിച്ച വിദ്യയെ ഈ വീഡിയോയില്‍ കാണാം

ഇന്ത്യന്‍ വസ്ത്രങ്ങള്‍ മാത്രമേ തനിക്ക് ചേരുകയുള്ളൂ എന്ന് ആള്‍ക്കാര്‍ പറയുമ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സാനിയ മല്‍ഹോത്ര, ഡയാന പെന്റി തുടങ്ങി നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vidya Balan (@balanvidya)

ബോഡി ഷെയിമിങ്ങിന് എതിരെ നിരന്തരം സംസാരിക്കുന്ന വ്യക്തിയാണ് വിദ്യ. നിരന്തരമായി ബോഡി ഷെയിമിങ്ങില്‍ സ്വയം വെറുത്ത കാലമുണ്ടായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ വിദ്യ പറഞ്ഞിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vidya Balan (@balanvidya)

Content Highlights: Vidhya balan instagram post