ഇന്ത്യന്‍ ചലചിത്ര പ്രേമികള്‍ക്ക് സുപരിചതമായ മുഖമാണ് വിദ്യാ ബാലന്‍. അഭിനയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടി നിരവധി അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. ബോഡി ഷെയ്മിംഗിന് നിരന്തരം ഇരയാകുന്ന നടി അതിനെതിരെ തന്റെ രോഷം പ്രകടിപ്പിച്ചിട്ടുമുണ്ട്. ബോഡി പോസിറ്റിവിറ്റിക്ക് വേണ്ടി നിരന്തരം ശബ്ദം ഉയര്‍ത്തുന്ന താരം  ഈ വിഷയത്തെ കുറിച്ച് ഒരു ദേശീയ മാധ്യമത്തോട് സംസാരിച്ചിരുന്നു.

''ഞാന്‍ എന്റെ ശരീരത്തെ വെറുത്തിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. സിനിമ പാരമ്പര്യമില്ലാതെ വന്ന എനിക്ക് ഈ വിഷയത്തെ പറ്റി പറഞ്ഞ് തരാന്‍ ആരുമുണ്ടായിരുന്നില്ല. സ്വതവേ തടിയുള്ള ശരീര പ്രകൃതമാണ് എന്റേത്. തടി വെച്ച കാലഘട്ടത്തില്‍ ഇതൊരു ദേശിയ വിഷയമായി മാറിയ പോലെയായിരുന്നു. മുഖ്യധാരയില്‍ നിന്നിരുന്ന എനിക്ക് എന്റെ തടി മറച്ച് വെയ്ക്കാന്‍ എളുപ്പമല്ല. എന്നാല്‍ ആ ഘട്ടം കടന്നിരിക്കുന്നു. ഇന്നത്തെ എന്നിലേക്ക് എത്തിയത് അത്ര എളുപ്പമായിരുന്നില്ല. ആ സമയത്ത് ഞാന്‍ അതീവ സമ്മര്‍ദ്ദത്തിലായിരുന്നു. 

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഏറെ നാളുകള്‍ എന്നെ അലട്ടിയിരുന്നു. ഞാന്‍ എന്റെ ശരീരത്തെ വെറുത്തു പോയി. എന്നാല്‍ ഇന്ന് സ്വയം സ്‌നേഹിക്കാന്‍ പഠിച്ചിരിക്കുന്നു. അത് ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു''. വിദ്യ പറയുന്നു

Content Highlights: Vidhya balan about body shaming