സ്രയേല്‍- പലസ്തീന്‍ സംഘര്‍ഷം കനക്കുമ്പോള്‍ ദുരന്തങ്ങള്‍ ഏറെ സഹിക്കേണ്ടി വരുന്നത് കുട്ടികളാണ്. സംഘര്‍ഷ ഭൂമിയില്‍ നിന്ന് ഒരു പത്തു വയസ്സുകാരിയുടെ വീഡിയോ വൈറലാകുകയാണ് ഇപ്പോള്‍. ഞങ്ങളെല്ലാം കുട്ടികളാണ്, എന്തിനാണ് ഞങ്ങളെ അക്രമിക്കുന്നത് എന്ന് ചോദ്യമാണ് അവള്‍ ഉയര്‍ത്തുന്നത്. 

മിഡില്‍ ഈസ്റ്റ് ഐയുടെ ട്വിറ്റര്‍ പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. പത്തു വയസ്സുകാരി നദീനെ അബ്ദെലാണ് തന്റെ ചുറ്റും നില്‍ക്കുന്ന കുട്ടികളെ ചൂണ്ടി ലോകത്തോട് ഈ ചോദ്യം ഉന്നയിക്കുന്നത്. കണ്ണീരോടെയാണ് നദീനെ തങ്ങളുടെ അവസ്ഥ വിവരിക്കുന്നത്.

'എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ല. എനിക്ക് വെറും പത്തുവയസാണ് പ്രായം. ഞാനൊരു ഡോക്ടറോ മറ്റെന്തെങ്കിലുമോ ആയിരുന്നെങ്കില്‍ എനിക്ക് മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ ഞാന്‍ വെറും കുട്ടിയാണ്. എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. എന്റെ കുടുംബം പറയുന്നത് നമ്മള്‍ മുസ്ലീങ്ങളായതുകൊണ്ട് അവര്‍ നമ്മളെ വെറുക്കുന്നു എന്നാണ്. നോക്കൂ, എനിക്ക് ചുറ്റും കുട്ടികളാണ്. അവര്‍ക്ക് മുകളിലേക്ക് എന്തിനാണ് മിസൈല്‍ ഇടുന്നത്. എന്തിനാണ് അവരെ കൊല്ലുന്നത്? ഇത് ശരിയല്ല..'

സംഘര്‍ഷം തുടങ്ങി ഒരാഴ്ചയാകുമ്പോള്‍ 41 കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

Content Highlights: Video of  Gaza Girl Shows Cost of Israel-Palestine Violence