വനേസ ബ്രയന്റ് നീലയില്‍ കൈയില്‍ കുറിച്ചു: മാംബാസിറ്റ. കലാബാസാസ് പര്‍വതനിരയില്‍ ഭര്‍ത്താവ് കോബി ബ്രയന്റിനൊപ്പം വീണ് കത്തിയമര്‍ന്ന മകള്‍ ജിയാന്നയുടെ ഓമനപ്പേരാണ് മാംബസിറ്റ. ബാസ്ക്കറ്റ്ബോള്‍ ഇതിഹാസമായ കോബിയുടെ ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടിലെ വിളിപ്പേര് ബ്ലാക്ക് മാംബയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ഇട്ട പേര്.
മകളുടെയും ഭര്‍ത്താവിന്റെ വേര്‍പാട് തീര്‍ത്ത ശൂന്യത ടാറ്റു ചെയ്തു നികത്തുന്ന വനേസയുടെ കൈത്തണ്ടയിലെ പുതിയ ടാറ്റുവാണ് മാംബസിറ്റ.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മകളുടെ ഒരു ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത് മടങ്ങുംവഴിയായിരുന്നു അപകടം. നിയന്ത്രണം വിട്ട് നിലംപതിച്ച് കത്തിയമര്‍ന്ന ഹെലികോപ്റ്ററില്‍ കോബിക്കും പതിമൂന്നുകാരിയായ മകള്‍ ജിയാന്നയ്ക്കുമൊപ്പം മറ്റ് അഞ്ച്പേര്‍ കൂടിയുണ്ടായിരുന്നു.
ഭര്‍ത്താവിന്റെയും മകളുടെയും ആകസ്മികമായ വിയോഗത്തിനുശേഷം ദേഹത്തിന്റെ പല ഭാഗങ്ങളിലും ടാറ്റു ചെയ്തുകൊണ്ടാണ് വനേസ ആ വിടവ് നികത്തിക്കൊണ്ടിരുന്നത്. ഇരുട്ടില്‍ വെളിച്ചം കണ്ടെത്താനുള്ള ശ്രമമാണിതെന്ന് വനേസ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതുവഴി മുന്നോട്ട് ചലിക്കാന്‍ കോബിയും ജിജിയും എനിക്ക് പ്രേരണയാവുകയാണ്. ഓരോ ദിവസവും മെച്ചപ്പെട്ടതാക്കാന്‍ ഇതുവഴി അവരെനിക്ക് പ്രേരണയാകുന്നു-വനേസ ഒരിക്കല്‍ പറഞ്ഞു.
നേരത്തെ കോബിയുടെ ഒരു സന്ദേശം ചുമലിലും ജിയാനയുടെ സന്ദേശം കൈക്കുഴയിലും ടാറ്റു ചെയ്തുകൊണ്ടായിരുന്നു തുടക്കം. ഒരാള്‍ തന്നെയാണ് വനേസയ്ക്കുവേണ്ടി സിംഗിള്‍ നീഡില്‍ ടാറ്റു ചെയ്തുകൊടുക്കുന്നത്. മൂത്ത മകള്‍ നതാലിയയും നടുവിരലില്‍ മ്യൂസ് എന്ന് ടാറ്റു ചെയ്തിരുന്നു. കോബിയെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് മ്യൂസ്. അഞ്ച് മിനിറ്റുകൊണ്ട് പൂര്‍ത്തിയാക്കിയ പുതിയ ടാറ്റുവിന് ഉപയോഗിക്കുന്ന ഫോണ്ട് തിരഞ്ഞെടുക്കാന്‍ തന്നെ എട്ട് മണിക്കൂര്‍ വേണ്ടിവന്നുവെന്നാണ് വനേസ ഇന്‍സ്റ്റയില്‍ കുറിച്ചത്. മകളുടെ ബാസ്ക്കറ്റ്ബോള്‍ കരിയര്‍ഗ്രാഫ് ഉയര്‍ന്നുതുടങ്ങിയതോടെ കോബി മാംബസിറ്റ എന്ന പേരിന് ട്രേഡ്മാര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിന് ഏതാനും ആഴ്ചകള്‍ക്കുശേഷമാണ് ഇരുവരും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നത്.
Content Highlights: Vanessa Bryant Pays Tribute to NBA Legend Kobe Bryant as tattoo Mambacita