ലോകം മുഴുവനും കൊറോണ മഹാമാരിയുടെ പിടിയാലാണ്, ജനജീവിതവും അതിനൊപ്പം കഷ്ടപ്പാടിലൂടെയും ഭയത്തിലൂടെയുമാണ് കടന്നു പോകുന്നതും. ഇതിനിടയില്‍ ആശ്വാസം പകരുന്ന ചില വാര്‍ത്തകളും വൈറലാകാറുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കൊറോണയോടുള്ള ഭയം വെളിപ്പെടുത്തിയ ഒരു ചെറിയ പെണ്‍കുട്ടിയെ ആശ്വസിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
'പേടിക്കേണ്ട കുഞ്ഞേ, ഭയപ്പെടരുത്. നിനക്കൊരു കുഴപ്പവും സംഭവിക്കില്ല. നിന്റെ അമ്മയുടെ സുരക്ഷയും ഞങ്ങള്‍ ഉറപ്പാക്കും.' സി.എന്‍.എന്റെ പരിപാടിക്കിടെ പെണ്‍കുട്ടിയെ ആശ്വസിപ്പിച്ചത് ഇങ്ങനെയാണ്.
ഗ്രാഫിക്ക് ഡിസൈനര്‍ കൂടിയായ ജസിക്ക സെയില്‍സ് എന്ന യുവതിയും എട്ടുവയസ്സുകാരി മകളും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ്. കൊറോണക്കാലത്തെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോഴാണ് ജെസിക്ക തന്റെ രണ്ട് മക്കളുടെ ആശങ്കകള്‍ തുറന്നു പറഞ്ഞത്. കൊറോണ ബാധിച്ച് എല്ലാവരും മരിച്ചു പോകുമോ എന്നായിരുന്നു കുട്ടികളുടെ പേടി.
കുട്ടികള്‍ക്ക് വേഗത്തില്‍ കൊറോണബാധിക്കില്ലെന്നും, അത് അപൂര്‍വമാണെന്നും, സാധാരണ ആളുകളെ ബാധിക്കുന്നതുപോലെ കുഞ്ഞുങ്ങളെ കൊറോണ ബാധിക്കുന്ന സംഭവങ്ങള്‍ കുറവാണെന്നും പറഞ്ഞാണ് ബൈഡന്‍ ആ പെണ്‍കുട്ടിയെ ആശ്വസിപ്പിക്കുന്നത്.
കുട്ടികള്‍ക്ക് എപ്പോഴാണ് വാക്‌സില്‍ ലഭിക്കുക എന്ന് ചോദിച്ച ജസിക്കയോട്, അവരില്‍ വാക്‌സിന്‍ പരീക്ഷണം നടത്തിയിട്ടില്ലെന്നും, അവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതേയുള്ളുവെന്നും ബൈഡന്‍ തുറന്നു പറയുന്നുണ്ട്.
President Biden reassures a second-grader about Covid-19 during the CNN town hall: "Don't be scared, you're going to be fine, and we're going to make sure mommy's fine, too." #BidenTownHall https://t.co/yknFSFAPBP pic.twitter.com/erD8mg9IBl
— CNN (@CNN) February 17, 2021
ബൈഡന്റെ സത്യസന്ധമായ മറുപടിയേയും കുട്ടിയ സ്‌നേഹത്തോട ആശ്വസിപ്പിച്ചതിനെയും അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.
Content Highlights: US President Joe Biden reassures little girl afraid of getting Covid-19