ല്ലാവരും മാസ്‌കുകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കണമെന്നും അതുപയോഗിക്കണമെന്നും ബി.ജെ.പി. പ്രവര്‍ത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഈ നിര്‍ദേശം ഏറ്റെടുത്തിരിക്കുകയാണ് ബി.ജെ.പി. നേതാവും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ N-95 എന്ന മാസ്‌കിന്റെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി സാധാരണ ജനങ്ങളോട് മാസ്‌കുകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടത്. അങ്ങനെ എല്ലാവരും മാസ്‌കുകള്‍ നിര്‍മിച്ച് ഉപയോഗിക്കുകയും ഇല്ലാത്തവര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

മോദിയുടെ ഈ അഭ്യര്‍ഥന മാനിച്ചാണ് അമേഠി എം.പി. സ്മൃതി ഇറാനി തനിക്ക് ആവശ്യമായ മാസ്‌ക് വീട്ടില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. പടി പടിയായി മാസ്‌ക് നിര്‍മിക്കുന്നതിന്റെ നാല് ഫോട്ടോകളാണ് സ്മൃതി ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. 

'വീട്ടിലിരുന്ന് തുന്നിയുണ്ടാക്കാന്‍ കഴിയുന്ന രണ്ടാമതും ഉപയോഗിക്കാന്‍ സാധികുന്ന മാസ്‌കുകള്‍ ഉണ്ടാക്കാം' എന്ന അടിക്കുറിപ്പോടെയാണ് സ്മൃതി ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Content Highlights: Union Minister Smrithi Irani shares photos of easy homemade mask making on twitter