സൗന്ദര്യ മത്സരങ്ങളില്‍ ചരിത്രമായി അമേരിക്കന്‍ വംശജയായ കാറ്റലൗന എന്റിക്വിസ്. അമേരിക്കയിലെ മിസ് നെവാഡ മത്സരത്തില്‍ കിരീടമണിഞ്ഞത് ഈ ട്രാന്‍സ് വുമണ്‍ ആണ്. ഇരുപത്തൊന്ന് മത്സരാര്‍ത്തികളെ മറികടന്നാണ് കാറ്റലൂന സൗന്ദര്യപട്ടം ചൂടിയത്. 

ഒരു ട്രാന്‍സ് ജെന്‍ഡറിനെ മിസ് യു.എസ്.എ മത്സരാരത്ഥിയായി കാണണമെന്ന് എന്നും സ്വപ്‌നം കണ്ടവളാണ് ഈ ഇരുപത്തേഴുകാരി. എന്നാല്‍ അത് താന്‍ തന്നെയാകും എന്ന് അവള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നുമില്ല. 

'ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നു എന്നെപ്പോലെ ഒരാള്‍ മിസ് യുഎസ്എ മത്സരാര്‍ത്ഥിയാവണമെന്ന്. അത് ഞാന്‍ തന്നെയാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.' കാറ്റലൂന വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. 

തന്റെ ജീവിതത്തിലെ കറുത്ത അധ്യായങ്ങളെ പറ്റിയുള്ള സൂചനയും കാറ്റലൂന നല്‍കി. എല്ലാവരും വെറുത്തപ്പോള്‍ മരിച്ചു പോയിരുന്നെങ്കില്‍ എന്നാഗ്രഹിച്ച കാലമുണ്ടെന്നും പലപ്പോഴും നിശബ്ധമായി താഴ്ത്തികെട്ടലുകളെ സഹിച്ചിട്ടുണ്ടെന്നും അവള്‍ പറയുന്നു. ഒടുവില്‍ താന്‍ അതിജീവിച്ചെന്നും കാറ്റലൂന. 

മിസ് നെവാഡ യു.എസ്.എ അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ മഴവില്‍ നിറമുള്ള ക്രൗണിനൊപ്പം കാറ്റലൂനയെ അഭിനന്ദിച്ചു കൊണ്ടുള്ള കുറിപ്പും പങ്കുവച്ചു. 

Content Highlights: Transgender woman crowned Miss Nevada USA