വരും നമ്മളില്‍ ഒരാളല്ലേ.. പിന്നെയെന്തിന് മാറ്റി നിര്‍ത്തണം. സ്മാര്‍ട് ഫോണ്‍ ഇമോജികളിലും ഇനിയവര്‍ ഉണ്ടാകും. ട്രാന്‍സ്‌ജെന്‍ഡര്‍ ഫ്ളാഗുകളും സിമ്പലുകളും ഇനിമുതല്‍ നമ്മുടെ സ്മാര്‍ട്‌ഫോണ്‍ ഇമോജികളില്‍ ഇടം പിടിക്കും. കോട്ട് ധരിച്ച സ്ത്രീ, തലയില്‍ നെറ്റും ക്രൗണും ഇട്ട പുരുഷന്‍, കുഞ്ഞിനെ പരിപാലിക്കുന്ന പുരുഷന്‍... ഇങ്ങനെ ലിംഗസമത്വം പാലിക്കുന്ന ഇമോജികളാണ് പുതിയത്. ട്രാന്‍സ് ഇമോജികള്‍ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ വരവേല്‍പാണ് ലഭിക്കുന്നത്. ഇതൊരു വലിയ സന്തോഷമാണെന്ന് പലരും ട്വിറ്ററില്‍ പങ്കു വയ്ക്കുന്നു.

2008- ലാണ് ഐഫോണുകളില്‍ ജെന്‍ഡര്‍ ഇമോജികള്‍ വന്നു തുടങ്ങിയത്. 2012 ല്‍ ആന്‍ഡ്രോയിഡിലും. 2019-തോടെ കുടുംബം, പങ്കാളികള്‍ എന്നിങ്ങനെ ഒറ്റ ഇമോജികള്‍ക്ക് മാറ്റം വന്നു. 

ഫോണ്‍ ഉപയോഗിക്കുന്ന ന്യൂജനറേഷന്‍ ആളുകളില്‍ 35 ശതമാനം ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആളുകളാണെന്നാണ് കണക്ക്. അവരെ കൂടി ഉള്‍ക്കൊള്ളിക്കാനാണ് ഈ ഇമോജി മാറ്റം. 

നൂറിലധികം ഇമോജികള്‍ക്കാണ് യൂണികോഡ് കണ്‍സോര്‍ഷ്യം അനുമതി നല്‍കിയിരിക്കുന്നത്. ഇമോജി വേര്‍ഷന്‍ 13.0 ആണ് ഇത്. 

Content Highlights: Transgender Emojis in smartphone