ട്രംപിന്റെ മകള്‍ ടിഫാനി ട്രംപ് വിവാഹിതയാവുകയാണ്. പ്രസിഡന്റ് പദം ഒഴിഞ്ഞ് വൈറ്റ്ഹൗസ് വിടുന്നതിന് മുന്‍പ് മകളുടെ വിവാഹനിശ്ചയവും ട്രംപ് നടത്തിക്കഴിഞ്ഞു. കാമുകനായ മൈക്കല്‍ ബൗലോസിനൊപ്പം വൈറ്റ്ഹൗസിന്റെ വരാന്തയില്‍ നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് ടിഫാനി വിവാഹനിശ്ചയത്തിന്റെ വാര്‍ത്ത പുറത്തുവിട്ടത്.
വിവാഹനിശ്ചയം കഴിഞ്ഞെന്നും ഒരുമിച്ചുള്ള ജീവിതം തുടങ്ങുകയുമാണെന്ന അടിക്കുറിപ്പോടെ ബൗലോസും ഇതേ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ട്രംപിന്റെ രണ്ടാം ഭാര്യ മര്‍ല മേപ്പിള്‍സിന്റെ ഏക മകളാണ് 27 കാരിയായ ടിഫാനി. ജോര്‍ജിറ്റന്‍ സര്‍വകലാശാലയിലെ ലോ സ്‌കൂളില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. നൈജീരിയന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ അവകാശിയാണ് 23 കാരനായ ബൗലോസ്. ലാഗോസില്‍ വളര്‍ന്ന ബൗലോസ് പഠിച്ചത് ലണ്ടനിലാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ 2018 ജനുവരിയില്‍ പുറത്തുവന്നിരുന്നു. ട്രംപ് കുടുംബത്തിന്റെ പല പരിപാടികളിലും ബൗലോസ് പങ്കെടുത്തിരുന്നു. ട്രംപ് നടത്തിയ താങ്ക്‌സ് ഗിവിങ് പാര്‍ട്ടിയിലും ബൗലോസ് കുടുംബത്തോടെ പങ്കെടുത്തിരുന്നു.
Content Highlights: Tiffany Trump gets engaged at white house hours before father Donald Trump leaves office, Women