ധുനിക സാങ്കേതിക വിദ്യകള്‍ മനുഷ്യരുടെ ജീവിതത്തെ കൂടുതല്‍ എളുപ്പമാക്കുകയാണ് ചെയ്തത്. പഠനം മുതല്‍ ഭക്ഷണം, ജോലി, ചികിത്സ, സുരക്ഷ എല്ലാത്തിനും ഉണ്ട് വഴികള്‍. എന്നാല്‍ പങ്കാളി തന്നെ ചതിക്കുന്നുണ്ടെന്ന് കണ്ടെത്താന്‍ കഴിയുമോ, കഴിയുമെന്നാണ് നാദിയ എസെക്‌സ് എന്ന യുവതിയുടെ അനുഭവം. ഇതിന് പ്രത്യേകതരം ആപ്പൊ, ചാരനൊ ഒന്നും വേണ്ട, ഫിറ്റ്‌നസ്സ് ഉപകരണം മതിയെന്നാണ് തന്റെ ടിക്ടോക്കില്‍ പങ്കുവച്ച വീഡിയോയിലൂടെ നാദിയ പറയുന്നത്.

ബ്രിട്ടീഷ് റിയാലിറ്റി ഷോ താരമായ നാദിയ തന്റെ മുന്‍ കാമുകന്റെ ചതി താന്‍ കണ്ടെത്തിയത് എങ്ങനെയാണെന്നാണ് വീഡിയോയിലൂടെ പറയുന്നത്. ഇരുവരും പ്രണയത്തിലായിരുന്ന കാലത്ത് ഇരുവരും ഫിറ്റ്ബിറ്റ് റിസ്റ്റ്ബാന്‍ഡ് അഥവാ വാച്ച് വാങ്ങിയത്. വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്റെ അളവും ഊര്‍ജവുമെല്ലാം അതില്‍ കൃത്യമായി നോട്ടിഫിക്കേഷനുകളായി എത്തും. ഫിറ്റ്ബിറ്റ് നോട്ടിഫിക്കേഷന്‍ അനുസരിച്ച് കാമുകന്‍ രാത്രി രണ്ടും മണിക്കും മൂന്നിനും ഇടയില്‍ 500 കലോറി ഊര്‍ജം ചെലവാക്കിയാതായാണ് നാദിയ കണ്ടെത്തിയത് (കാമുകന്‍ മറ്റൊരാളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് യുവതിയുടെ നിഗമനം).

ഫിറ്റ്ബിറ്റ് നോട്ടിഫിക്കേഷനുകള്‍ ഇവര്‍ പരസ്പരം സിങ്ക് ചെയ്തിരുന്നു. രാത്രി പുറത്തുപോയി വൈകിവന്ന കാമുകനെ അതോടെ നാദിയ കൈയോടെ പിടികൂടി. 'ഞാന്‍ ഇത് പറയുമ്പോള്‍ നിങ്ങള്‍ക്കു പോലും സംശയം തോന്നിയില്ലേ' എന്നാണ് വീഡിയോയില്‍ നാദിയയുടെ ചോദ്യം.

Content Highlights: This Gadget Helped A Woman Catch Her Cheating Boyfriend