സ്ത്രീകള്‍ വര്‍ഷത്തില്‍ 17 തവണയെങ്കിലും നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഉപേക്ഷിച്ച് പുതിയതായി എന്തെങ്കിലും ചെയ്യണമെന്നു ചിന്തിക്കുന്നു എന്നു സര്‍വേ. പ്രത്യേകിച്ച് യു.കെയില്‍ ജീവിക്കുന്ന സ്ത്രീകള്‍. യു.കെയിലെ പ്രമുഖ മാര്‍ക്കറ്റിങ്ങ് റിസേര്‍ച്ച് കമ്പനിയായ വണ്‍പോള്‍ നടത്തിയ സര്‍വേയിലാണ് ഇങ്ങനെ ഒരു കണ്ടെത്തല്‍. മാത്രമല്ല ഭൂരിഭാഗം സ്ത്രീകളും അഞ്ചുവര്‍ഷത്തിനിടയ്ക്ക് അവരുടെ ജോലിയില്‍ മാറ്റം വരുത്തിട്ടുണ്ട് എന്നും സര്‍വേ കണ്ടെത്തി. നിലവില്‍ ചെയ്തികൊണ്ടിരിക്കുന്ന കരിയര്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ച് മറ്റൊരു പ്രവര്‍ത്തിമേഖല തിരഞ്ഞെടുക്കാന്‍ വര്‍ഷത്തില്‍ പത്തു തവണയെങ്കിലും സ്ത്രീകള്‍ ചിന്തിക്കുന്നുണ്ട് എന്നും സര്‍വേ പറയുന്നു.
ഇതില്‍ 34 ശതമാനം പേര്‍ നിലവില്‍ ഒരു ജോലി ഉള്ളപ്പോള്‍ തന്നെ മറ്റൊരു തൊഴിലിനു വേണ്ടി വീണ്ടും ശ്രമിക്കുന്നുണ്ട്. 22 ശതമാനം പേര്‍ പുതിയ തൊഴില്‍ കണ്ടുപിടിക്കുന്നുണ്ട്. കരിയറില്‍ സംതൃപ്തരല്ല എങ്കില്‍ അത് ഉപേക്ഷിച്ച് പുതിയ തൊഴില്‍മേഖല കണ്ടെത്തണമെന്നാണ് ഭൂരിഭാഗം സ്ത്രീകളുടെയും അഭിപ്രായം. തൊഴില്‍മേഖല മാറുന്നതുവഴി ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു എന്നാണ് ഭൂരിപക്ഷം സ്ത്രീകളും അഭിപ്രായപ്പെടുന്നത്.
എന്നാല്‍ സ്ത്രീകളും പുരുഷന്മാരും ജോലി സ്ഥലത്ത് കൂടുതല്‍ സമയം ചിലവഴിക്കുന്നവരാണ് എന്നു സര്‍വേ കണ്ടെത്തി. സ്ത്രീകളില്‍ കൂടുതല്‍ പേരും ജോലി സ്ഥലത്ത് ഹാജരാകേണ്ട സമയത്തേക്കാള്‍ താമസിച്ചു മാത്രമാണ് എത്തുന്നത്. എന്നാല്‍ ഒരു മാസത്തില്‍ ശരാശരി ഏഴുമണിക്കൂര്‍ ജോലി സ്ഥലത്ത് കൂടുതലായി ഇവര്‍ ചിലവഴിക്കുന്നുണ്ടെന്നു സര്‍വേ പറയുന്നു. മുഴുവന്‍ കരിയറില്‍ ഏകദേശം 3,948 മണിക്കൂര്‍ അവര്‍ കൂടുതലായി ജോലി ചെയ്യുന്നുണ്ട്. പുരുഷന്മാര്‍ 9 മണിക്കൂറാണ് ഒരു മാസം കൂടുതലായി ജോലി സ്ഥലത്ത് ചിലവഴിക്കുന്നത്. പല സ്ത്രീകള്‍ക്കും അവരുടെ കരിയറില്‍ 5 ല്‍ അധികം ഓഫീസ് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സര്‍വേ പറയുന്നു.
content highlights: The average woman apparently thinks about quitting her job 17 times a year