പിയാനോ ടീച്ചറും ഏഴ് കുട്ടികളുടെ മുത്തശ്ശിയുമായ കിംബര്‍ലെ ഖേഡിക്ക് അറുപതെന്നാല്‍ ജീവിതാവസാനമായിരുന്നു കുറച്ചുനാള്‍ മുന്നെ വരെ. എന്നാല്‍ മിസ് ടെക്‌സാസ് സീനിയര്‍ അമേരിക്ക സൗന്ദര്യ മത്സരത്തിലെ വിജയിയാണ് ഈ അറുപത്തിമൂന്നുകാരി സുന്ദരി മുത്തശ്ശിയിപ്പോള്‍.

എനിക്ക് എന്നെ പറ്റിയുള്ള അഭിപ്രായം തന്നെ മാറി മറിഞ്ഞു. കാരണം, ഈ ചുളിവുകളിലും സൗന്ദര്യമുണ്ട്, പ്രായമായ പക്വതയെത്തിയ സ്ത്രീ എന്നാല്‍ ധാരാളം കാര്യങ്ങള്‍ ഇനിയും തെളിയിക്കാനുണ്ട് എന്നാണ് അര്‍ത്ഥം.' കിംബര്‍ലെ റോയിറ്റേഴ്‌സിനോട് പറഞ്ഞു. 

60 മുതല്‍ 75 വയസ്സുവരെ പ്രായമുള്ള സത്രീകള്‍ക്കു വേണ്ടിയാണ് ഈ മത്സരം. ഡാലസിലാണ് മത്സരം നടന്നത്. സാധാരണ സൗന്ദര്യ മത്സരങ്ങളില്‍ നിന്ന് വിഭിന്നമായി ബാത്തിങ് സ്യൂട്ട് റൗണ്ട് ഈ മത്സരത്തിലില്ല. ബാക്കിയെല്ലാ റൗണ്ടുകളും പൂര്‍ത്തിയാക്കിയാണ് കിംബര്‍ലെ കിരീടം ചൂടിയത്. ജീവിതത്തിലെ രണ്ടാം വസന്തം ആഘോഷിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുകയാണ് മത്സരത്തിന്റെ ലക്ഷ്യം. 

Content Highlights: Texas pageant contestants show age is just a number