സമൂഹമാധ്യമമാകെ അമ്മമാർക്കായുള്ള സ്നേഹക്കുറിപ്പുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ മുൻ വിദേശകാര്യമന്ത്രിയായ അന്തരിച്ച സുഷമ സ്വരാജിന്റെ പുത്രിയും ഇപ്പോൾ അമ്മയെ ഓർത്തുകൊണ്ട് കുറിക്കുകയാണ്.
ട്വിറ്ററിലൂടെയാണ് സുഷമ സ്വരാജിന്റെ മകളും നിയമജ്ഞയുമായ ഭാൻസുരി സ്വരാജ് അമ്മയ്ക്കു വേണ്ടി മാതൃദിനാശംസ കുറിച്ചത്. ''സന്തോഷം നിറഞ്ഞ മാതൃദിനാശംസകൾ.. ഓരോ ശ്വാസത്തിലും നിങ്ങളെ മിസ് ചെയ്യുന്നു അമ്മേ'' എന്ന ട്വീറ്റിനൊപ്പം അമ്മയ്ക്കൊപ്പമുള്ള പഴയകാല ചിത്രവും ഭാൻസുരി പങ്കുവച്ചിട്ടുണ്ട്. മകളെ ചേർത്തുപിടിച്ചു നിൽക്കുന്ന സുഷമയാണ് ചിത്രത്തിലുള്ളത്.
കഴിഞ്ഞ വർഷമാണ് സുഷമ സ്വരാജ് മരണമടയുന്നത്. ഏറെ നാളത്തെ ചികിത്സയ്ക്കൊടുവിൽ അറുപത്തിയേഴാം വയസ്സിലായിരുന്നു മരണം. ഡൽഹിയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയും ഇന്ത്യയുടെ ആദ്യത്തെ വനിതാ വിദേശകാര്യമന്ത്രിയുമായിരുന്നു സുഷമ സ്വരാജ്.
Happy Mother's Day @SushmaSwaraj. Miss you with every breath Ma. pic.twitter.com/mARjqC07mq
— Bansuri Swaraj (@BansuriSwaraj) May 10, 2020
Content Highlights:Sushma Swaraj's daughter Bansuri remembers mom on Mother's Day