പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നെത്തി ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് സണ്ണി ലിയോണ്‍. ഭര്‍ത്താവ് 
ഡാനിയല്‍ വെബ്ബറിനൊപ്പം സന്തുഷ്ടകരമായ കുടുംബജീവിതം നയിക്കുന്ന അവര്‍ മൂന്ന് കുട്ടികളുടെ അമ്മകൂടിയാണ്. അമ്മയാകുന്നതിന് മുമ്പ് താന്‍ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സണ്ണി ഇപ്പോള്‍. മൂത്ത മകള്‍ നിഷയെ സണ്ണിയും ഡാനിയേലും ദത്തെടുത്തതാണ്. ഇരട്ടകുട്ടികളായ ആഷറിനെയും നോഹയെയും സറോഗസിയിലൂടെയാണ് ഇരുവര്‍ക്കും കിട്ടിയത്. 

നിഷയെ ദത്തെടുക്കുന്നതിന് മുമ്പ് താനും ഡാനിയേലും കടന്നുപോയ കനല്‍വഴികളെക്കുറിച്ച് ഒരു അഭിമുഖത്തിലാണ് സണ്ണി തുറന്നു പറഞ്ഞത്. 

ആദ്യം സറോഗസിയായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍, അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒന്നരവര്‍ഷത്തോളമെടുത്തു. അതിനാല്‍, കാര്യങ്ങള്‍ വിചാരിച്ചപോലെ നടന്നില്ല-ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സണ്ണി പറഞ്ഞു. സറോഗസിയില്‍ അന്തിമതീരുമാനം അപ്പോഴും എടുത്തിരുന്നില്ല. ഇതിനിടയിലാണ് ദത്തെടുത്താലോ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. സറോഗസി കരുതിയപോലെ നടന്നില്ല-അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടയില്‍ ഐ.വി.എഫ്. നടത്തി നോക്കി. എന്നാല്‍, പരാജയമായിരുന്നു ഫലം. അമേരിക്കയിലായിരുന്നു ഐ.വി.എഫ്. (കൃത്രിമ ഗര്‍ഭധാരണം) നടപടികള്‍ സ്വീകരിച്ചത്. ആകെ ആറ് ഭ്രൂണങ്ങളാണ് ഉണ്ടായിരുന്നത്. നാലു പെണ്‍കുട്ടികളും രണ്ട് ആണ്‍ കുട്ടികളും. അമേരിക്കയിയിൽ വെച്ചായിരുന്നു ഐ.വി.എഫിന് ശ്രമിച്ചത്.. എന്നാല്‍, രണ്ട് പെണ്‍ ഭ്രൂണങ്ങള്‍ ഫലവത്തായില്ല. അത് ശരിക്കും ഹൃദയം തകര്‍ക്കുന്നതായിരുന്നു. ഒരു പരാജയമായി തോന്നി. വളരെയധികം വേദനയും നിരാശയും തോന്നുന്ന നിമിഷമായിരുന്നു അത്-സണ്ണി പറഞ്ഞു.

തുടര്‍ന്നാണ് സണ്ണിയും ഭര്‍ത്താവും ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. ദത്തെടുക്കുന്ന കുഞ്ഞ് ജനിതകപരമായി അടുപ്പമില്ലെങ്കിലും അത് തങ്ങളുടെ കുഞ്ഞായിരിക്കുമെന്ന് നടപടികള്‍ക്ക് മുമ്പ് സണ്ണി ഭര്‍ത്താവിനോട് പറഞ്ഞു. 

ദത്തെടുക്കല്‍ നടപടിക്കും ഒട്ടേറെ സമയമെടുത്തു. കുറെയേറെ രേഖകള്‍ ശരിയാക്കിയെടുക്കണമായിരുന്നു. വളരെയധികം ശ്രദ്ധാപൂര്‍വം ചെയ്യേണ്ടകാര്യങ്ങളായിരുന്നു അത്. എന്നാൽ, ഇതേ ആഴ്ചയില്‍ തന്നെ സറോഗസിയിലൂടെ ഞങ്ങള്‍ക്ക് ഇരട്ട ആണ്‍കുട്ടികളെ കൂടി കിട്ടുമെന്ന് അറിയാന്‍ കഴിഞ്ഞു. അത് ദൈവത്തിന്റെ പദ്ധതിയായിരുന്നു-അവര്‍ പറഞ്ഞു. 

Content highlights: sunny leone about ivf, surrogacy, Adoption, open up about adoption and surrogacy