ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ഇളയ മകള്‍ ഈവ് ജോബ്‌സ് മോഡലിങ് രംഗത്ത് അരങ്ങേറ്റം കുറിച്ചു. പ്രമുഖ ബ്യൂട്ടി ബ്രാന്‍ഡിന്റെ പരസ്യ ക്യാംപെയിനിലൂടെയാണ് മോഡലിങ് രംഗത്തേക്കുള്ള ഈവ്‌യുടെ രംഗപ്രവേശം.
ബാത്ത് ടബ്ബില്‍ ഒരു ഗ്ലാസ് വൈനുമായി റിലാക്‌സ് ചെയ്യുന്ന സ്വന്തം ഫോട്ടോ അടുത്തിടെയാണ് 22 കാരിയായ ഈവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മറ്റൊരു ഇന്‍സ്റ്റഗ്രാം അപ്‌ഡേറ്റില്‍ കൈയില്‍ ഗ്ലോസിയര്‍ ബ്രാന്‍ഡിന്റെ ലിപ്‌ഗ്ലോസുമായി ഐ മാസ്‌ക് ധരിച്ച ചിത്രവും ഗ്ലോസിയറിന്റെ മൂന്ന് താരങ്ങളിലൊരാളായ ഈവ് പങ്കുവെച്ചിട്ടുണ്ട്.
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെയും മെലിന്‍ഡയുടെയും മകളായ ജെന്നിഫര്‍ കെ ഗേറ്റ്‌സ് ഉള്‍പ്പടെ നിരവധി പേരാണ് അഭിനന്ദനവുമായി താരത്തെ പിന്തുടരുന്നത്.
ഒരു മികച്ച കുതിരസവാരിക്കാരി കൂടിയാണ് ഈവ് ജോബ്‌സ്. 25 വയസ്സിനകം ഈ രംഗത്ത് നിരവധി പുരസ്‌ക്കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്. നിലവില്‍ സ്റ്റാന്‍ഡ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ഥിനിയാണ്.
Content Highlights: Steve Jobs’ youngest daughter Eve Jobs makes modelling debut, Women