ടിക്ക്‌ടോക്കിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ശ്രദ്ധേയയാണ് നര്‍ത്തകി സൗഭാഗ്യ വെങ്കിടേഷ്. താൻ ഗര്‍ഭിണിയാണെന്ന വിവരം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സൗഭാഗ്യ ആരാധകരോട് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ഇപ്പോഴിതാ ഗര്‍ഭകാലത്തെ ആദ്യ ആഴ്ചയുടെ അനുഭവങ്ങള്‍ വിവരിക്കുകയാണ് സൗഭാഗ്യ. ഗര്‍ഭിണിയാണെന്ന് അറിയാതെ ഷൂട്ടിങ്ങിന് പോയതും ആ സമയത്ത് അനുഭവിച്ച ക്ഷീണവുമാണ് സൗഭാഗ്യ വിവരിച്ചിരിക്കുന്നത്.

''ഈ ദിവസത്തെ ഷൂട്ടിങ്ങില്‍ എനിക്ക് വളരെയധികം ക്ഷീണം തോന്നിയിരുന്നു. വീട്ടിലേക്ക് വേഗം പോവാനാണ് അന്ന് ആഗ്രഹിച്ചത്. ഇത്രയും ക്ഷീണം ഇതിന് മുന്‍പ് അനുഭവിച്ചിട്ടില്ല. എന്റെയുള്ളില്‍ ഒരു കുഞ്ഞുഹൃദയം മിടിക്കുന്നുണ്ടെന്ന് കരുതിയിരുന്നില്ല. ക്ഷീണിതയാണെങ്കിലും എല്ലാവര്‍ക്ക് മുന്നിലും പ്രസന്നവതിയായിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. അന്ന് ഷുട്ടിനായി ധരിച്ച വസ്ത്രം ഇതായിരുന്നു. എന്നാല്‍ ഓക്കാനവും ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനാല്‍ കൂടുതല്‍ ചിത്രങ്ങളെടുക്കാന്‍ സാധിച്ചില്ല. ഇത് എന്റെ പ്രിയപ്പെട്ട വസ്ത്രമാണ്. ഈ ചിത്രത്തിലെങ്കിലും ചിരിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഗര്‍ഭകാലത്തിന്റെ ആദ്യ ആഴ്ചയാവാനാണ് സാധ്യത. അതെനിക്ക് വലിയൊരു അത്ഭുതമായിരുന്നു.'' -സൗഭാഗ്യ കുറിച്ചു

നീല സല്‍വാര്‍ അണിഞ്ഞ് നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേര്‍ പോസ്റ്റിന് കമന്റുകളുമായി എത്തി. സൗഭാഗ്യയെ അഭിനന്ദിക്കാനും ആരാധകര്‍ മറന്നില്ല.

Content Highlights: Sowbagya venkitesh about pregnancy