മറ്റുള്ളവരുടെ വേദന കാണാന്‍ കണ്ണ് വേണമെന്നില്ല നല്ലൊരു മനസ്സ് മതിയാവും. കോവിഡ് മഹാമാരി കാലത്ത് കരുണയുടെ രൂപമായി  ബൊഡ്ഡു നാഗ ലക്ഷ്മി ശ്രദ്ധ നേടുകയാണ്. നടന്‍ സോനുസൂദാണ് നാഗലക്ഷ്മിയെ ട്വിറ്ററിലൂടെ പരിചയപ്പെടുത്തിയത്. 

അന്ധയായ നാഗലക്ഷ്മി തന്റെ അഞ്ച് മാസത്തെ പെന്‍ഷന്‍ തുക സൂദ് ചാരിറ്റി ഫൗണ്ടേഷന് സംഭാവന നല്‍കിയിരിക്കുകയാണ്. എന്നെ സംബന്ധിച്ച് ഇവരാണ് ധനികയായ ഇന്ത്യന്‍, മറ്റുള്ളവരുടെ വേദന കാണാന്‍ കണ്ണുകള്‍ വേണമെന്നില്ല. യഥാര്‍ത്ഥ ഹിറോ- സോനു സൂദ് ട്വീറ്റില്‍ പറയുന്നു

യുട്യൂബര്‍ കൂടിയായ ബൊഡ്ഡു നാഗ ലക്ഷ്മി ആന്ധ്രപ്രദേശ് സ്വദേശിയാണ്. നാഗലക്ഷ്മിയുടെ പ്രവൃത്തിയെ അനുമോദിച്ച സോനു സൂദിന് നന്ദി പറഞ്ഞ് അവരുടെ സഹോദരന്‍ കമന്റ് ചെയ്തു. ട്വീറ്റിന് മികച്ച് പ്രതികരണമാണ് ലഭിച്ചത്. 

കോവിഡ് മഹാമാരി കാലത്ത് സോനുവിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ രാജ്യമൊട്ടാകെ ശ്രദ്ധ നേടുകയാണ്‌

Content Highlights:Sonu Sood shared a picture of Boddu Naga Lakshmi, a visually-challenged YouTuber