നിതകള്‍ ആദ്യമായി മിലിട്ടറി പോലീസെത്തുമ്പോള്‍ അതു ചരിത്രത്തിലേക്കുള്ള കാല്‍വെപ്പാകും. മേയില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന 100 വനിതകളടങ്ങുന്ന ആദ്യ ബാച്ചില്‍ ആറു മലയാളികളുണ്ടെന്നതില്‍ കേരളത്തിനും അഭിമാനിക്കാം. ബെംഗളൂരു ഓസ്റ്റിന്‍ടൗണിലെ മിലിട്ടറി പോലീസ് കോര്‍ (സി.എം.പി.) ക്യാമ്പിലെ 61 ആഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കി 'ലാന്‍സ് നായ്ക്' മാരായി മേയ് എട്ടിനു പുറത്തിറങ്ങും.

ട്രെയിനിങ് ഓഫീസര്‍ ലെഫ്. കേണല്‍ ജൂലിയുടെ നേതൃത്വത്തിലാണ് കരസേനയുടെ ആദ്യ ബാച്ച് വനിതാ മിലിട്ടറി പോലീസിന് പരിശീലനം നല്‍കുന്നത്. മായാ സജീഷ് (കല്‍പ്പാത്തി), ടി. വിസ്മയ (എടപ്പാള്‍), എ. മാളു, ജനിക എസ്. ജയന്‍ (കരുനാഗപ്പള്ളി), പി.എസ്. അര്‍ച്ചന (തിരുവനന്തപുരം), എസ്.ആര്‍. ഗൗരി (വെഞ്ഞാറമ്മൂട്) എന്നിവരാണ് മലയാളികള്‍.

യൂണിഫോമും ജോലികളും പുരുഷ മിലിട്ടറി പോലീസിനു സമാനമാണ്. കരസേനയിലെ ക്രമസമാധാനപാലനം, അച്ചടക്കം തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ബലാത്സംഗം, ലൈംഗികപീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുക, കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, വിവിധ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരെ സഹായിക്കുക, സൈന്യത്തിനാവശ്യമുള്ളപ്പോള്‍ പോലീസ് സഹായം നല്‍കുക തുടങ്ങിയവയാണ് ചുമതലകള്‍. യുദ്ധസമയത്ത് ഉത്തരവാദിത്വം കൂടും.

Content Highlights: six Kerala women appointed in military police