ശ്വരിയമ്മയ്ക്ക് സൗജന്യ ചികിത്സയൊരുക്കുമെന്ന് കളമശ്ശേരി കിന്‍ഡര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍. ലോട്ടറി കച്ചവടക്കാരനായ അച്ഛന്‍ രാധാകൃഷ്ണന്റെയും ബുദ്ധിവളര്‍ച്ചക്കുറവുള്ള മുപ്പതുകാരിയായ മകള്‍ ഈശ്വരിയമ്മയുടെയും വാര്‍ത്ത കഴിഞ്ഞ ദിവസം 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നു. 

നൂറ് കിലോയിലധികം ഭാരമുള്ള ഈശ്വരിയമ്മയുടെ അമിത ഭാരം കുറയ്ക്കുന്നതിനായുള്ള ചികിത്സാര്‍ത്ഥം രണ്ട് ശസ്ത്രക്രിയകളാണ് (ബേരിയാട്രിക്, ലൈപോ സക്ഷന്‍) നടത്തേണ്ടി വരിക. ഇതിനായി അഞ്ചര ലക്ഷം രൂപയോളം ചെലവ് വരും. ഇത് സൗജന്യമായി ചെയ്തുനല്‍കുമെന്ന് കിന്‍ഡര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എം.ഡി. പ്രവീണ്‍ കുമാര്‍ അര്‍ജുനന്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ അതിനുശേഷമായിരിക്കും തുടര്‍നടപടികള്‍. 

ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട ഈശ്വരിയമ്മയ്ക്ക് അച്ഛന്‍ മാത്രമാണ് തുണ. സ്വന്തമായി ഒന്നും ചെയ്യാന്‍ ത്രാണിയില്ലാത്ത ഈശ്വരിയമ്മയുടെ കാര്യങ്ങള്‍ പൂര്‍ണമായും നോക്കുന്നത് അച്ഛനാണ്. വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ മകളെയും ഒപ്പം ചേര്‍ത്താണ് രാധാകൃഷ്ണന്‍ ലോട്ടറി കച്ചവടത്തിനായി ഇറങ്ങുന്നത്. മറ്റ് വരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് ഇവര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

ലോക്ക്ഡൗണ്‍ ആയതിനാല്‍ ഉണ്ടായിരുന്ന വരുമാനവും നിലച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണില്‍നിന്ന് രണ്ട് നേരവും ലഭിക്കുന്ന പൊതിച്ചോറാണ് ഏക ആശ്രയം.

Content Highlight: Single father and daughter get help at corona time lock down, Financial Help, Treatment