ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ പ്രിയങ്കരിയാണ് ഗായിക ശ്രേയാ ഘോഷാല്‍. നിരവധി ഭാഷകളില്‍ പാടിയിട്ടുള്ള ശ്രേയ അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ്. വിശേഷങ്ങള്‍ സോഷ്യല്‍  മീഡിയ വഴി പങ്കുവെയ്ക്കുന്ന താരത്തിന്റെ പുതിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ് . ഗര്‍ഭകാല വിശേഷങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

ഇളം ചാര നിറത്തിലുള്ള ഗൗണാണ് ശ്രേയ അണിഞ്ഞിരിക്കുന്നത്. ജീവിതത്തിലെ മനോഹരമായ കാലഘട്ടം അനുഭവിക്കുകയാണെന്നും, ഇത് ദൈവികമാണെന്നും ശ്രേയ കുറിച്ചു.

നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ ചിത്രത്തിന് കമന്റുകളുമായി എത്തി. നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്യുകയും ചെയ്തു.

ശ്രേയയും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായയും ചേര്‍ന്നാണ് കണ്‍മണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിനെ കുറിച്ച് ആരാധകരോട് പറഞ്ഞത്.

Content Highlights: Singer shreya ghoshal shares new maternity pics