വര്‍ഷത്തെ മിസ് വേള്‍ഡ് അമേരിക്കയായി ഇന്ത്യന്‍ വംശജ ശ്രീ സെയ്‌നി തിരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് അവര്‍. 

എന്നാല്‍, ഈ നേട്ടം സ്വന്തമാക്കുന്നതിന് അവര്‍ പിന്നിട്ട വഴികള്‍ കനല്‍ നിറഞ്ഞവയാണ്. 12-ാം വയസ്സുമുതല്‍ കൃത്രിമ പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ശ്രീയുടെ ഹൃദയം പ്രവര്‍ത്തിക്കുന്നത്. പിന്നീട് നടന്ന ഒരു കാര്‍ അപകടത്തില്‍ മുഖമാകെ പൊള്ളി വികൃതമായി. അവിടെനിന്ന് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു അവര്‍. 

ലോസ് ആഞ്ജലിസില്‍ നടന്ന ചടങ്ങില്‍ മുന്‍ ലോകസുന്ദരിയും ഇന്ത്യന്‍ നടിയുമായ ഡയാന ഹൈഡനാണ് കിരീടമണിയിച്ചത്. 

മിസ് വേള്‍ഡ് അമേരിക്കന്‍ പട്ടം നേടിയതില്‍ ഏറെ സന്തോഷവതിയാണ് ഞാന്. സന്തോഷം വാക്കുകളിലൂടെ വിവരിക്കാന്‍ കഴിയില്ല. ഈ നേട്ടം കൈവരിക്കുന്നത് പ്രയത്‌നിച്ച മാതാപിതാക്കള്‍ക്കാണ് ക്രെഡിറ്റ് മുഴുവനും. എന്റെ അമ്മയുടെ പിന്തുണ ഒന്നു കൊണ്ടുമാത്രമാണ് ഞാനിവിടെ നില്‍ക്കുന്നത്. ഇങ്ങനെയൊരാദരം നല്‍കിയതിന് മിസ് വേള്‍ഡ് അമേരിക്കയ്ക്ക് നന്ദി പറയുന്നു-ശ്രീ പറഞ്ഞു. മിസ് വേള്‍ഡ് അമേരിക്കന്‍ പട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വംശയും ഏഷ്യക്കാരിയുമാണ് താനെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 

മിസ് വേള്‍ഡ് അമേരിക്ക നാഷണല്‍ ബ്യൂട്ടി വിത് പെര്‍പ്പസ് അംബാസിഡര്‍ പദവിയും ശ്രീ നേടിയിട്ടുണ്ട്. സമൂഹത്തിലെ പാവപ്പെട്ടവരായവരെ സഹായിക്കുകയാണ് ലക്ഷ്യം. യൂണിസെഫും ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

Content highlights: shree saini becomes first indian american to win miss world america 2021