ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ഷാര്‍പ്പ് ഷൂട്ടര്‍ ഷൂട്ടര്‍ ദാദി ചന്ദ്രോ തോമാര്‍ (89)  കോവിഡ് ബാധയെ തുടര്‍ന്ന് അന്തരിച്ചു. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട ചന്ദ്രോയെ വെള്ളിയാഴ്ചയാണ് മീററ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലെ ജോഹ്രി സ്വദേശിയാണ് ചന്ദ്രോ. ഇരുപത്തഞ്ചിലേറെ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പുകളിലെ വിജയി കൂടെയാണ് ഷൂട്ടര്‍ ദാദി. 65-ാമത്തെ വയസിലാണ് ഷൂട്ടിങ് പഠനം ചന്ദ്രോ ആരംഭിക്കുന്നത്. ജോഹ്റിയിലെ  റൈഫിള്‍ ക്ലബ്ലില്‍ കൊച്ചുമകള്‍ക്ക് കൂട്ടുപോയതാണ് ചന്ദ്രോയെ ഷാര്‍പ്പ് ഷൂട്ടറാക്കിയത്. ഈ ഇഷ്ടം തന്നെയാണ് ചന്ദ്രോയെ ഷൂട്ടര്‍ ദാദിയാക്കിയതും.

സഹോദരി പരാക്ഷി തോമാറും ചന്ദ്രോക്കൊപ്പം പലമത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. ഇവരുടെ ജീവിത്തെ ആസ്പദമാക്കി 'Saand ki Aankh' എന്ന ചിത്രവും പുറത്തിറങ്ങിയിരുന്നു.

നിരവധി പ്രമുഖര്‍ ഷൂട്ടര്‍ ദാദിയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി. കേന്ദ്ര കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി ട്വിറ്ററിലൂടെ ത്‌ന്റെ അനുശോചനം അറിയിച്ചു.

Content highlights: Shooter dadi' Chandro Tomar dies after contracting COVID-19