തിരുവനന്തപുരം: ലോകത്തെ പ്രമുഖ  ഓണ്‍ലൈന്‍ വനിതാ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം ആയ ഷീറോസിന്റെ [sheroes.com]  വാര്‍ഷിക സമ്മിറ്റ് ആദ്യമായി തിരുവനന്തപുരത്ത് നടക്കുന്നു. ഈ വര്‍ഷത്തെ കഴിഞ്ഞ മൂന്ന് ചാപ്റ്ററുകള്‍ നടന്നത് ബെംഗളൂരു, ചെന്നൈ, മുംബൈ എന്നീ മഹാ  നഗരങ്ങളിലാണ്. തിരുവനന്തപുരത്ത് ആദ്യമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 8 ന് യു എസ്  ടി ഗ്ലോബല്‍ ക്യാമ്പസ് പരിപാടിയ്ക്ക് ആതിഥേയത്വമരുളും. അഞ്ചു നഗരങ്ങളില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഷീറോസ് സമിറ്റിന്റെ സമാപനം ഡല്‍ഹിയിലാണ്. 

കരിയര്‍, ലവ്, റിലേഷന്‍ഷിപ്പ്, ഹെല്‍ത്ത്, ബസാര്‍, കുക്കിങ്, ആര്‍ട്‌സ് & ക്രാഫ്റ്റ്സ് ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ള ഷീറോസിന്റെ  പ്രധാന ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികളെല്ലാം പങ്കുചേരുന്ന നഗരത്തിലെ ആദ്യത്തെ കൂടിക്കാഴ്ചയാണിത്. 
ഷീറോസിലെ അംഗങ്ങള്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഷീറോസ് ആപ്പിന്റെ ഉപഭോക്താക്കള്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കും. 

ഷീറോസ് സമിറ്റ്  
സെപ്റ്റംബര്‍ 8 ശനിയാഴ്ച  
9.00 am - 5.00 pm 
യു എസ് ടി ഗ്ലോബല്‍ കാമ്പസ്, 
ടെക്നോപാര്‍ക്ക് ഫേസ് 2 ,
കുളത്തൂര്‍, തിരുവനന്തപുരം 

സിലിക്കോണ്‍ വാലിയിലെ ഏയ്ഞ്ചല്‍ നിക്ഷേപകയും 'വിമണ്‍ ഗെറ്റ് ഫണ്ടഡ് ' പദ്ധതിയുടെ സ്ഥാപകയുമായ അലീഷ്യ കാസ്റ്റില്ലോ ഹോളി മുഖ്യ പ്രഭാഷണം നടത്തും.  ഷീറോസ് സ്ഥാപകയും സി ഇ ഒ യുമായ സൈറീ ചാഹല്‍; യു എസ് ടി ഗ്ലോബല്‍  ഡലിവറി വിഭാഗം വൈസ് പ്രസിഡന്റ്‌റ് രമ്യ കണ്ണന്‍; ക്ലേ പ്രെപ് സ്‌കൂള്‍സ് & ഡേ കെയറിലെ സ്ട്രാറ്റജിക് പ്ലാനിങ് മേധാവി പൂജ ഗോയല്‍  എന്നിവര്‍ പങ്കെടുക്കുന്ന ടെക് ടോക് എന്ന പേരിലുള്ള ഫയര്‍ സൈഡ് ചാറ്റും സമ്മിറ്റിന്റെ ഭാഗമാകും. 

 എഴുത്തുകാരനായ ഗുര്‍മേഹര്‍ കൗര്‍; യു എസ് ടി ഗ്ലോബല്‍ ഇന്‍ഷുറന്‍സ് പ്രാക്ടീസ് മേധാവിയും സീനിയര്‍ ഡയറക്ടറുമായ ഷെഫാലി സോന്‍പര്‍; ബോളിവുഡ് സംവിധായിക രാഖീ സാന്‍ഡില്യ തുടങ്ങിയവരും പങ്കെടുക്കും. 

പ്രാദേശിക തലത്തില്‍ പ്രശസ്തരായ നമിത നായര്‍ (ഷി ഡ്രൈവ്‌സ് ഡാറ്റ);  അര്‍ച്ചന ഗോപിനാഥ് (വെയര്‍ ഇന്‍ ട്രിവാന്‍ഡ്രം, റീഡിങ് റൂം); അപര്‍ണ ഗോപന്‍ (എലഫന്റ്‌റ് ഇന്‍ ദി റൂം) എന്നിവര്‍ പങ്കെടുക്കും.
ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊലൂഷന്‍സ് കമ്പനിയായ യു എസ് ടി ഗ്ലോബല്‍, രാജ്യത്തെ ഡേ കെയര്‍ സെന്ററുകളുടെ ഏറ്റവും വലിയ ശൃംഖലയായ ക്ലേ പ്രെപ് സ്‌കൂള്‍സ് & ഡേ കെയര്‍ എന്നിവയുമായി യോജിച്ചാണ്  തിരുവന്തപുരത്തെ പരിപാടിയുടെ  സംഘാടനം.
'
സി എന്‍ ബി സി ടി വി 18 നാണ് പരിപാടിയുടെ ടി വി പ്രായോജകര്‍. ജസ്റ്റ് ഹെര്‍ബ്‌സ് ഗിഫ്റ്റിംഗ് പാര്‍ട്ണറും , റെഡ് എഫ് എം റേഡിയോ പാര്‍ട്ണറുമാണ്. കൂടാതെ ഹൈകുജാം, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, വിമന്‍സ് ബിസിനസ് ഇന്‍ക്യൂബേഷന്‍ പ്രോഗ്രാം, ഷി  ഡ്രൈവ്‌സ് ഡാറ്റ എന്നിവയും പരിപാടിയില്‍ പങ്കാളികളാണ്.

Content Highlight: She rose submit