അഭിനയ പ്രതിഭ കൊണ്ട് സിനിമ ലോകത്തെ വിസ്മയിപ്പിച്ച നടിയാണ് ശര്‍മിള ടാഗോര്‍. 1966 ലെ ഫിലിം ഫെയര്‍ മാസികയില്‍ ബിക്കിനി വേഷത്തില്‍ ശര്‍മിള പ്രത്യക്ഷപ്പെട്ടപ്പോള്‍ അത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. അന്നത്തെ അനുഭവങ്ങളെ കുറിച്ച് നടി ഈയടുത്ത് ഒരു മാധ്യമത്തോട് സംസാരിച്ചിരുന്നു.

കാണാന്‍ ഭംഗിയുണ്ട് പിന്നെ എന്തു കൊണ്ട് ചെയ്തുകൂടാ എന്നായിരുന്നു അപ്പോഴത്തെ ചിന്ത. സമൂഹമാധ്യമങ്ങള്‍ ഇല്ലാത്തൊരു കാലഘട്ടമായിരുന്നു. എന്നാല്‍ അന്നത്തെ സാഹചര്യം മോശമായിരുന്നു. മാസിക പുറത്തിറങ്ങിയ സമയത്ത് ഞാന്‍ ലണ്ടനിലായിരുന്നു. അന്നത്തെ കാലത്ത് ലഭിച്ച കമന്റുകള്‍ എന്നെ വിഷമിപ്പിച്ചിരുന്നു. നടി പറഞ്ഞു

എന്നാല്‍ ഭര്‍ത്താവ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി വലിയ രീതിയില്‍ പിന്തുണ നല്‍കി. നീ വളരെ സുന്ദരിയായിരിക്കുന്നവെന്നാണ് അദ്ദേഹം പറഞ്ഞത്. ശര്‍മിള പറഞ്ഞു.

പൊതു ഇടത്തില്‍ നില്‍ക്കുന്ന വ്യക്തിയാവുമ്പോള്‍. നമുക്ക് ചില ഉത്തരവാദിത്ത്വങ്ങളുണ്ട്. ആരാണ് നിങ്ങളുടെ പ്രേക്ഷകര്‍ അവര്‍ക്ക് എന്താണ് താത്പര്യമെന്ന് നമ്മള്‍ മനസിലാക്കണം. ഗ്ലാമറില്‍ ആകര്‍ഷിച്ച് ജനങ്ങള്‍ എത്തുമായിരിക്കും എന്നാല്‍ അവര്‍ക്ക് ബഹുമാനം ഉണ്ടാവണമെന്നില്ല. എനിക്ക് ബഹുമാന്യയാവാനായിരുന്നു താത്പര്യം. പതിയെ ഞാന്‍ എന്റെ ഇമേജ് മാറ്റി കൊണ്ട് വരികയായിരുന്നു ശര്‍മിള കൂട്ടി ചേര്‍ത്തു.

Content Highlights: Sharmila tagore about her bikini photo